മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച് ബാലൻ മരിച്ചു; കുട്ടിയുടെ മുഖവും ശരീരവും വികൃതമായി

ഭോപ്പാൽ: മൊബൈൽ ഫോണിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച സംഭവം പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം ഒരു പന്ത്രണ്ട് വയസുകാരൻ്റെ ജീവനെടുക്കാൻ ഇത് കാരണമായി. മദ്ധ്യപ്രദേശിലെ ദാർ ജില്ലയിലെ മജ്റെ ബർലിപാറ ഗ്രാമത്തിലാണ് സംഭവം.

ലഖാൻ സിൻഗാർ എന്ന ബാലനാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ലഖാൻ സിൻഗാർ മൊബൈൽ ഫോണിൽ നിന്ന് ബാറ്ററി അഴിച്ച് പ്രത്യേക ചാർജറിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുമ്പോഴായിരുന്നു അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൊട്ടിത്തെറിയിൽ കുട്ടിയുടെ മുഖവും ശരീരവുമൊക്കെ വികൃതമായി. ഉടൻ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടം നടന്ന മുറി സീൽ ചെയ്തെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭോപ്പാലിൽ നിന്ന് 260 കിലോമീറ്റർ അകലെയാണ് ദാർ ജില്ല സ്ഥിതിചെയ്യുന്നത്.

Top