മഞ്ഞുകാലമായതിനാല്‍ ചര്‍മ്മസംരക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്ന ഒരു അവസ്ഥയാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും പല വിധത്തില്‍ ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വെറും താല്‍ക്കാലിക പരിഹാരം മാത്രമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് വരണ്ട ചര്‍മ്മത്തെ മാറ്റും എന്ന് ഉറപ്പുള്ള പരിഹാരങ്ങള്‍ ആയിരിക്കണം. പല തരത്തിലുള്ള ക്രീമുകളും മോയ്‌സ്ചുറൈസറുകളും ഉപയോഗിക്കുമ്പോള്‍ അത് ഏതൊക്കെ തരത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെക്കൂടി ബാധിക്കും എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എന്നും പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമമായിട്ടുള്ളത്. തണുപ്പ് കാലമാവുമ്പോള്‍ ചര്‍മ്മത്തിലെ മുകളിലെ പാളി അടര്‍ന്ന് പോവുകയും അവിടെയുള്ള മൃതകോശങ്ങള്‍ വെളിവാകുകയും ചെയ്യുന്നു. മുഖത്തിന് നിറം നല്‍കും ബദാം ഓയില്‍ വിദ്യ അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും സഹായിക്കുന്നു. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ വീട്ടില്‍ തന്നെ ഉണ്ട്. നമുക്ക് ചുറ്റുമുള്ള ഇത്തരം ഒറ്റമൂലികള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങളെയെല്ലാം നമുക്ക് ഇല്ലാതാക്കാം. എന്തൊക്കെയാണ് കൈയ്യിലേയും കാലിലേയും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
വെളിച്ചെണ്ണ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് സോഫ്റ്റ്‌നസ് നല്‍കുന്നു. കൈയ്യിലും കാലിലും നല്ലതു പോലെ വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ച് ചര്‍മ്മത്തില്‍ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന്റെ സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും കുളിക്കും മുന്‍പ് അല്‍പം വെളിച്ചെണ്ണ തേച്ച് പിടിപ്പിച്ചാല്‍ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വരള്‍ച്ചയില്‍ നിന്ന് പരിഹാരം നല്‍കുകയും ചെയ്യുന്നു. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നത്തെയെല്ലാം ഇല്ലാതാക്കാം. അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് തണുത്ത വെള്ളത്തില്‍ മിക്‌സ് ചെയ്ത് 15-30 മിനിട്ട് ഇതില്‍ കാല്‍ മുക്കി വെക്കുക. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഇതിന് ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ തേച്ച് പിടിപ്പിച്ചാല്‍ മതി.
വെളിച്ചെണ്ണയും പഞ്ചസാരയും നല്ലൊരു സ്‌ക്രബ്ബറാണ് വെളിച്ചെണ്ണയും പഞ്ചസാരയും. ഇത് രണ്ടും മിക്‌സ് ചെയ്ത് കാലില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
വിനാഗിരി. വിനാഗിരി കൊണ്ട് ഇത്തരത്തില്‍ പല വിധത്തില്‍ സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ചെയ്യാവുന്നതാണ്. അരക്കപ്പ് വിനാഗിരി, അരക്കപ്പ് ലിസറിന്‍ തണുത്ത വെള്ളം എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. 20 മിനിട്ടോളം ഇവയെല്ലാം കൂടി മിക്‌സ് ചെയ്ത വെള്ളത്തില്‍ കാല്‍ കുതിര്‍ത്ത് വെക്കുക. ഇത് കാലിലെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എപ്‌സം സാള്‍ട്ട് എപ്‌സം സാള്‍ട്ട് ആണ് മറ്റൊന്ന്. ഇത് അല്‍പം ലിസറിനും മിക്‌സ് ചെയ്ത് കാല്‍ അതില്‍ കുതിര്‍ത്ത് വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ചര്‍മ്മത്തിന് തിളക്കവും വരണ്ട ചര്‍മ്മത്തിന് പരിഹാരവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.
തേന്‍ നമ്മുടെ പല സൗന്ദര്യ മാര്‍ഗ്ഗങ്ങളേയും പരിഹരിക്കുന്നു. തേനിന് പല വിധത്തിലാണ് സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ക്ക് സഹായിക്കുന്നത്. തേന്‍ കാലിലും കൈയ്യിലും നേരിട്ട് തേച്ച് പിടിപ്പിക്കാം. പത്ത് മിനിട്ടിനു ശേഷം നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ ഇട്ട് വെള്ളത്തില്‍ കാല്‍ കുതിര്‍ത്ത് വെക്കുക. ഇത് ചര്‍മ്മത്തിന് നിറം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നു. ബേക്കിംഗ് സോഡ ബേക്കിംഗ് സോഡ കൊണ്ട് ഇത്തരം പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. ഒരു കപ്പ് ബേക്കിംഗ് സോഡ ഒരു പാത്രം ചൂടുവെള്ളം പ്യുമിക് സ്റ്റോണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ചൂടുവെള്ളത്തില്‍ കാല്‍ മുക്കി വെച്ച് ഇതില്‍ പ്യുമിക് സ്റ്റോണ്‍ ഇട്ട് കാലില്‍ ഉരച്ചാല്‍ കാലിലെ മൃതകോശങ്ങള്‍ ഇല്ലാതാവുന്നു. ഇത് കാലിന് തിളക്കവും വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നു. വാസ്ലിന്‍ വാസ്ലിന്‍ ഉപയോഗിച്ച് ഇത്തരം പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. വാസ്ലില്‍ കിടക്കാന്‍ നേരം കാലില്‍ തേച്ച് പിടിപ്പിച്ച് സോക്‌സ് ഇട്ട് കിടക്കാന്‍ പോവുക. ഇത് ദിവസവും ചെയ്താല്‍ കാലിലെ വരണ്ട ചര്‍മ്മത്തെ നമുക്ക് ഓടിക്കാം. നാരങ്ങ നീര് നാരങ്ങ നീര് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാം. നാരങ്ങ നീര് രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര മിക്‌സ് ചെയ്ത് കാലില്‍ നല്ലതു പോലെ സ്‌ക്രബ്ബ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് അല്‍പസമയം മസ്സാജ് ചെയ്തതിനു ശേഷം കഴുകിക്കളയാവുന്നതാണ്.