കിടപ്പുമുറിയില്‍ കുട്ടികളുള്ളപ്പോള്‍ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് വിയോജിച്ചും യോജിച്ചുമൊക്കെ നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളായി ഓണ്‍ലൈനില്‍ ഒരു സ്ത്രീയുടെ കുറിപ്പുകള്‍ ഈ വിഷയത്തില്‍ മറ്റൊരു ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
അജ്ഞാതയായ ഒരു സ്ത്രീയാണ് ഇത്തരത്തിലൊരു കുറിപ്പ് പോസ്റ്റ് ചെയ്തത്. മറ്റൊരു സുഹൃത്ത് ഭര്‍ത്താവിനൊപ്പം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അവരുടെ എട്ടും 10ഉം വയസ്സ് പ്രായമുള്ള മക്കളും മുറിയിലുണ്ടായിരുന്നു. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത് കുട്ടികള്‍ ഉറങ്ങി എന്ന് ഉറപ്പാക്കി എന്നാണ്. എന്നാല്‍, കുറിപ്പ് പോസ്റ്റ് ചെയ്ത സ്ത്രീ പറയുന്നത് അത് എങ്ങനെ ഉറപ്പാക്കാനാകുമെന്നാണ്. ഇടയ്ക്ക് കുട്ടികള്‍ ഉണര്‍ന്നാല്‍ അവരും ഇതു കാണുമെന്നും സ്ത്രീ കുറിപ്പില്‍ പറയുന്നു.
അവര്‍ക്ക് വീട്ടില്‍ ഒരു ലിവിംഗ് റൂം ഒഴിഞ്ഞു കിടന്നിട്ടും എന്തുകൊണ്ട് അവര്‍ ആ റൂം ഉപയോഗിക്കുന്നില്ല എന്നതാണ് തന്നെ അത്ഭുതപ്പെടുത്തിയത്. എന്നാല്‍, അനുഭവസ്ഥയായ സ്ത്രീ പറഞ്ഞത്, ഒരു മുറി മാത്രം ഷെയര്‍ ചെയ്യുന്ന മറ്റു രാജ്യങ്ങളിലെ കുടുംബങ്ങളില്‍ ഇങ്ങനെ ആണെന്നായിരുന്നു. പക്ഷേ, കുട്ടികളുടെ പ്രായമാണ് പ്രശ്‌നം എന്ന് ഇവര്‍ പറയുന്നു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ആയതിനാല്‍ കുട്ടികള്‍ ഇതു കാണുകയും സ്‌കൂളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്താലോ എന്നാണ് ചോദ്യം.
എന്തായാലും പോസ്റ്റ് ഏറെ ചര്‍ച്ചയായി. കുട്ടികള്‍ക്കെതിരായ പീഡനം എന്നാണ് ഇതിനെ ചിലര്‍ വിശഷിപ്പിച്ചത്. ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ ഉപദേശം അവര്‍ക്ക് ആവശ്യമില്ലെന്നു പറയുന്നവരും കുറവല്ല. ആ കുട്ടികള്‍ തീരെ കുഞ്ഞുങ്ങളല്ല, വലുതായെന്ന് ഒരാള്‍ പറയുന്നു. കുട്ടികള്‍ ഇക്കാര്യം ടീച്ചറോടു ചോദിച്ചാല്‍ നാണക്കേടായില്ലേ എന്നാണ് ജേഡ് ചോദിക്കുന്നത്. ജാനറ്റ് എന്ന ടീച്ചര്‍ ഇക്കാര്യം സമ്മതിക്കുകയും ചെയ്യുന്നു.
ജാന്‍ പോസ്റ്റ് ചെയ്തത് അവളുടെ സുഹൃത്തിന്റെ അനുഭവമാണ്. താന്‍ ഉറങ്ങിയെന്നു കരുതി അമ്മ എന്നും കാമുകനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഉണര്‍ന്നു കിടന്ന താന്‍ കാണാറുണ്ടായിരുന്നെന്നാണ് ജാനിനോട് സുഹൃത്ത് പറഞ്ഞത്. 18 വയസ് ആയപ്പോള്‍ മുതല്‍ ആ മകള്‍ അമ്മയോട് അത്ര അടുത്ത ബന്ധം ഇല്ലാതായെന്നും ജാന്‍ പറയുന്നു. കുട്ടികള്‍ റൂമില്‍ ഉള്ളപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റം അല്ലെങ്കിലും അത് അത്ര നല്ലതല്ലെന്നാണ് പെട്രീഷ്യ പറഞ്ഞത്.