അജ്മീര്‍ : ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷയാചിച്ച് നേടിയ ആറുലക്ഷം കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് വേണ്ടി നല്‍കി യാചക. അജ്മീറില്‍ നിന്നാണ് ദേശസ്‌നഹത്തിന്റെ അപൂര്‍വ്വ കഥ.
സമ്പാദ്യത്തെക്കാള്‍ രാജ്യത്തെ സ്നേഹിച്ച ആ പാവം അമ്മ ഇന്ന് നമ്മോടൊപ്പമില്ല. നന്ദിനി ജീവിത സമ്പാദ്യമായ 6.61 ലക്ഷം രൂപയാണ് വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കിയത്. 2018 ആഗസ്റ്റില്‍ രോഗ ബാധിതയായാണ് നന്ദിനി മരണപ്പെട്ടത്. ഇവരുടെ ആഗ്രഹ പ്രകാരമാണ് സമ്പാദ്യം വീരമൃത്യുവരിച്ച സൈനികരുടെ കുടുംബത്തിന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അജ്മീറിലുള്ള ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷയാചിച്ചിരുന്നത്. തന്റെ നിത്യ ചെലവിനുള്ള തുക എടുത്ത ശേഷം ബാക്കി തുക ബാങ്കില്‍ നിക്ഷേപിക്കുന്നതായിരുന്നു ഇവരുടെ രീതി
അമിതമായി ഒരു കാര്യത്തിനും ചെലവാക്കിയിരുന്നില്ല. ബാങ്കിലുള്ള തുക രാജ്യത്തിനായി ചെലവഴിക്കണമെന്ന ആഗ്രഹമായിരുന്നു നന്ദിനിക്കുണ്ടായിരുന്നത്. ഈ നിക്ഷേപത്തിന്റെ അവകാശികളായി രണ്ട് പേരെയാണ് ഏര്‍പ്പെടുത്തിയിരുന്നത്. പുല്‍വാമയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബത്തെ സഹായിക്കുന്നതാണ് രാജ്യത്തിന് വേണ്ടി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമെന്ന് മനസിലാക്കിയാണ് നന്ദിനിയുടെ നിക്ഷേപം സംഭാവനയായി നല്‍കാന്‍ നന്ദിനി നിര്‍ദ്ദേശിച്ചിരുന്ന അവകാശികള്‍ തീരുമാനിച്ചത്.