അ​തി​ഥിത്തൊഴി​ലാ​ളി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കി തട്ടികൊണ്ട് പോകാൻ ശ്രമിച്ച ബംഗാളി യുവതി പിടിയിൽ.

 

സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി കൊരട്ടിയിൽ നിന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ബാംഗാളി യുവതി പിടിയിൽ. ഭർത്താവ് അറിയാതെ ആൺസുഹൃത്തിനെ കാണാൻ ബംഗാളിൽ നിന്ന് ഇവർ കൊരട്ടിയിൽ എത്തിയതാണ്.

അ​തി​ഥിത്തൊഴി​ലാ​ളി​യു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത മ​ക​ളെ സു​ഹൃ​ത്തി​നെക്കൊ​ണ്ടു വി​വാ​ഹം ക​ഴി​പ്പി​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ന​ൽ​കിയാണ് കൊ​ര​ട്ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും ഇ​റ​ക്കിക്കൊണ്ടു​പോ​യത്. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​നി സാ​ത്തി ബീ​വി (25) യാണ് അറസ്റ്റിലായത്. ​കൊ​ര​ട്ടി സിഐ ബി.​കെ. അ​രു​ണ്‍ ആണ് ഇവരെ അ​റ​സ്റ്റു ചെ​യ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ സ​മ​യത്താണ് പെ​ണ്‍​കു​ട്ടി​യെ ഇവർ പെരുമ്പാവൂരിലേയ്ക്ക് കൊ​ണ്ടു​പോ​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ല​ക്കു​ടി ഡി​വൈഎ​സ്പി ​സി.​ആ​ർ. സ​ന്തോ​ഷി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണു കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​യേ​യും പ്ര​തി​യേ​യും  ക​ണ്ടെ​ത്തി​യ​ത്.

മൂ​ർ​ഷി​ദാ​ബാ​ദി​ലു​ള്ള ഭ​ർ​ത്താ​വ് അ​റി​യാ​തെ പെ​രു​ന്പാ​വൂ​രി​ൽ ജോ​ലി ചെ​യ്യു​ന്ന പു​രു​ഷ സു​ഹൃ​ത്തി​നെ കാ​ണാ​ൻ വ​ന്ന​താ​ണെ​ന്നും, പെ​ണ്‍​കു​ട്ടി​യേ​യും കൊണ്ട് കൊൽ​ക്ക​ത്ത​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും സാ​ത്തി ബീ​വി പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

 പിടിക്കപ്പെടാതിരിക്കാൻ പ്ര​തി അ​ന്ത​ർ​സം​സ്ഥാ​ന ബ​സു​ക​ളി​ലാണ് പെ​ണ്‍​കു​ട്ടി​യെ ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്ന ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി പെ​ണ്‍​കു​ട്ടി​യു​മാ​യി രാ​ത്രി യാ​ത്ര​ക്ക് ബു​ക്ക് ചെ​യ്ത യാ​ത്രാ​രേ​ഖ​ക​ൾ ക​ണ്ടെ​ത്തുകയായിരുന്നു. 

തു​ട​ർ​ന്ന് പോ​ലീ​സ് മ​ഫ്തി​യി​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി ഓ​ഫീ​സി​ലും യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന ബ​സി​ലും ക​യ​റി ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

 

Top