വിദ്യാർത്ഥിനി പമ്പുകടിയേറ്റ് മരിക്കാനിടയായ ദാരുണ സംഭവത്തിൽ ജില്ലാ ജഡ്ജിയുടെ നേരിട്ടുള്ള ഇടപെടൽ. ബത്തേരി സര്‍വജന സ്കൂളില്‍ ജില്ലാ ജഡ്ജി എ. ഹാരിസ് പരിശോധന നടത്തി. പിതാപകരമായ ടോയ്ലറ്റും സ്കൂൾ അന്തരീക്ഷവും കണ്ട് ജഡ്ജിയും സംഘവും ഞെട്ടിപ്പോയി. സ്കൂളിലേത് ശോചനീയാവസ്ഥയാണ്, വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ കുട്ടി ഇവിടെ പഠിക്കുന്നുണ്ടോ എന്ന ചോദ്യമാണ് സ്കൂൾ അധികാരികളോട് ജില്ലാ ജഡ്ജി ഉൾപ്പെട്ട സംഘം ചോദിച്ചത്. പരിശോധന സമയത്ത് പ്രധാന അധ്യാപകൻ എത്തിയിരുന്നില്ല. ലീഗല്‍ സര്‍വീസസ് സെക്രട്ടറി കെ. സുനിതയും സംഘത്തിലുണ്ടായിരുന്നു. സംഭവത്തിൽ ഹൈക്കോടതിക്കു നിയമസസഹായ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കും. വൈകിട്ട് 3.30ന് യോഗം ചേരും. പ്രധാനാധ്യാപകനും പിടിഎ പ്രസിഡന്റും പങ്കെടുക്കണമെന്നും ജില്ലാ ജഡ്ജി ആവശ്യപ്പെട്ടു. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും എ.ഹാരിസ് താക്കീത് നൽകി.