ഐപിഎല്ലില്‍ വാതുവെയ്പ്പ് നടന്നു, പിന്നില്‍ വന്‍ ശൃംഖല: കുറ്റം സമ്മതിച്ച് നടന്‍ അര്‍ബാസ് ഖാന്‍

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നടന്‍ അര്‍ബാസ് ഖാന്‍ പൊലീസിന് മുന്നില്‍ ഹാജരായി. ഐപിഐല്‍ മത്സരങ്ങളില്‍ താന്‍ വാതുവെയ്പ്പ് നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ആറ് വര്‍ഷമായി വാതുവെപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി.

ഗള്‍ഫ് കേന്ദ്രമാക്കി ചൂതാട്ട ശൃംഖല നടത്തുന്ന സോനു ജലന്‍ എന്നയാളോട് വാതുവെപ്പ് നടത്തി പരാജയപ്പെട്ട് 2.80 കോടിയാണ് തനിക്ക് നഷ്ടം വന്നതെന്നും അര്‍ബാസ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഈ പണം കൊടുക്കാതെ വന്നതോടെ സോനു ഭീഷണിപ്പെടുത്തിയതായും അര്‍ബാസ് സമ്മതിച്ചു. ഇന്ന് അര്‍ബാസിനേയും സോനുവിനേയും പൊലീസ് മുഖാമുഖം ഇരുത്തിയാണ് ചോദ്യങ്ങള്‍ ചോദിച്ചത്. മഹാരാഷ്ട്ര പൊലീസാണ് അര്‍ബാസിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. സോനു ജലനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ബാസിന്റെ പേര് പുറത്തു വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോനുവുമായി ചേര്‍ന്ന് ഇക്കഴിഞ്ഞ ഐ.പി.എല്‍ സീസണില്‍ അര്‍ബാസ് വാതുവയ്പ്പ് നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് സോനു ജലന്‍ നടനില്‍ നിന്ന് പണം തട്ടിയെടുത്തതായും പരാതിയുണ്ട്. സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ സഹോദരനാണ് 50 കാരനായ അര്‍ബാസ് ഖാന്‍. 2008ലും ഐ.പി.എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് സോനു ജലനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് ആഗോള ഭീകരന്‍ ദാവൂദ് ഇബ്രാഹിമുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Top