ഐപിഎല്ലിന് അനന്തപുരിയും വേദിയാകുന്നു; ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പട്ടികയില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് അനതപുരിയും വേദിയാകും. ഐപിഎല്‍ മത്സരങ്ങള്‍ക്ക് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയായേക്കുമെന്ന് സൂചനകള്‍. ഐപിഎല്‍ വേദികളുടെ പട്ടികയില്‍ കാര്യവട്ടവും ബിസിസിഐയും പരിഗണനയിലുണ്ട്. ബിസിസിഐ തയാറാക്കിയ ചുരുക്കപ്പട്ടികയില്‍ കാര്യവട്ടം അടക്കം 20 വേദികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹോം ഗ്രൗണ്ടില്‍ മൂന്നു മത്സരങ്ങളില്‍ കൂടുതല്‍ സാധ്യമായേക്കില്ലെന്ന് ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. കഴിഞ്ഞ സീസണില്‍ 10 വേദികളിലാണ് ഐപിഎല്‍ നടന്നത്. കഴിഞ്ഞ വര്‍ഷം കാവേരി നദീജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്ക് കാര്യവട്ടത്തെ പരിഗണിച്ചിരുന്നു.

Top