ക്രിസ്തുമസ് കുടിച്ച് മദിച്ച് ആഘോഷിച്ച് മലയാളി ; രണ്ട് ദിവസത്തിൽ 150 കോടിയുടെ മദ്യവില്പന

തിരുവനന്തപുരം : ക്രിസ്തുമസിന് സംസ്ഥാനത്ത് മദ്യവില്പന റെക്കോർഡ് മറികടന്നു. ക്രിസ്തുമസിന്റെ തലേന്ന് ഒറ്റ ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വിറ്റത് 65.88 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ വില്പന കണക്ക് 55 കോടി രൂപ ആയിരുന്നു. തിരുവനന്തപുരം പവർഹൗസ് ഔട്‍ലെറ്റിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. ഇത്തവണ 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

ക്രിസ്തുമസ് ദിനത്തിൽ കേരളത്തിലൊട്ടാകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കൺസ്യുമർ ഫെഡ് ഔട്‍ലെറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്കുകൂടി ചേർത്താണ് ഈ തുക. ക്രിസ്തുമസ് ദിവസം ബെവ്‌കോ ഔട്ലെറ്റ് വഴി 65 കോടിയുടെയും, കൺസ്യുമർ ഫെഡ് ഔട്ലെറ്റ് വഴി 8 കോടി രൂപയുടെയും മദ്യമാണ് വിറ്റത്. ക്രിസ്തുമസ് തലേന്ന് കൺസ്യുമർ ഫെഡ് 11.5 കോടി രൂപയുടെ മദ്യം വിറ്റിരുന്നു. ഈ കണക്കുകൾ പ്രകാരം ക്രിസ്തുമസിന് മലയാളി കുടിച്ചത് 150.38 കോടി രൂപയുടെ മദ്യമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്രിസ്തുമസ് ദിവസം ബെവ്‌കോ 73.54 ലക്ഷം രൂപയ്ക്ക് ഏറ്റവും കൂടുതൽ മദ്യം വിറ്റത്, തിരുവനന്തപുരം പവർഹൗസ് ഔട്‍ലെറ്റിലാണ്. 70.7 ലക്ഷം രൂപയുടെ മദ്യം വാങ്ങി കുടിച്ച ചാലക്കുടിക്കാർ ആണ് രണ്ടാമത്. ഇരിഞ്ഞാലക്കുട ഔട്ലെറ്റ് 60 ലക്ഷം രൂപയുടെ മദ്യം വിറ്റ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വർഷവും ഏറ്റവും അധികം മദ്യം വിറ്റത് ഈ ഔട്ലെറ്റുകൾ തന്നെ ആയിരുന്നു.

കഴിഞ്ഞ ക്രിസ്തുമസിന് ബെവ്‌കോ വിറ്റത് 55 കോടി രൂപയുടെ മദ്യം ആയിരുന്നു. കൺസ്യുമർ ഫെഡ് ഔട്ലെറ്റുകൾ വഴി 54 ലക്ഷം രൂപയുടെ വില്പന നടത്തിയ കൊടുങ്ങല്ലൂർ ആയിരുന്നു അന്ന് മുന്നിൽ. കൊച്ചി ബാനർജി റോഡിലെ ഔട്ലെറ്റിൽ അന്ന് 53 ലക്ഷം രൂപയുടെ വില്പന നടന്നു. കഴിഞ്ഞ വർഷം ബെവ്‌കോ ഔട്ലെറ്റുകൾ ക്രിസ്തുമസ് വരെയുള്ള നാല് ദിവസങ്ങളിലായി 215 കോടി രൂപയുടെ മദ്യം വിറ്റു.

Top