വീണ്ടും റെക്കോർഡിട്ട് മലയാളി..!! ഉത്രാടത്തിന് വിറ്റത് 90.32 കോടി; എട്ടുദിവസം കുടിച്ച് തീർത്തത് 487 കോടി രൂപയുടെ മദ്യം

കേരളീയരുടെ മദ്യപാനാസക്തി സകല സീമകളും കടന്ന് മുന്നേറുകയാണ്. ന്യൂ ഇയറിനും ഓണത്തിനും ക്രിസ്മസിനും റെക്കോർഡ് ഭേതിച്ച് കളിക്കുകയാണ് കേരളീയർ. ഇത്തവണയും പതിവ് ആവർത്തിച്ചു. ചിത്തിര മുതൽ ഉത്രാടം വരെയുള്ള (സെപ്തംബർ മൂന്ന് മുതൽ 10 വരെ) എട്ടു ദിവസങ്ങളിൽ കേരളത്തിലെ മദ്യപർ കുടിച്ച് തീർത്തത് 487 കോടി രൂപയുടെ മദ്യം!!

കഴിഞ്ഞ വർഷത്തെക്കാൾ 30 കോടിയുടെ (ഏഴു ശതമാനം) വർദ്ധന. 457 കോടിയുടെ മദ്യമാണ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബെവ്കോ വിറ്റത്. തിരുവോണത്തിന് വിദേശമദ്യചില്ലറവില്പന ശാലകൾക്ക് അവധിയായിരുന്നതിനാൽ തലേദിവസമായ ഉത്രാടത്തിന് പരമാവധി മദ്യം വാങ്ങാനുള്ള ജാഗ്രത മദ്യപ്രേമികൾ കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

90.32 കോടിയുടെ മദ്യമാണ് ഒറ്റ ദിവസത്തിൽ വിറ്റത്. 2018 ൽ ഇത് 88.08 കോടിയായിരുന്നു. 2.24 കോടിയുടെ വർദ്ധന. ഉത്രാടദിവസം ഇരിങ്ങാലക്കുടയിലെ ബെവ്കോ വില്പനശാലയാണ് വൻകച്ചവടം നടത്തിയത് – ഒരു കോടി 44 ലക്ഷം രൂപ! മുൻവർഷത്തെക്കാൾ അല്പം വർദ്ധനയുണ്ടായി. 2018-ൽ ഇത് 1.22 കോടിയായിരുന്നു. ആലപ്പുഴയിലെ ജില്ലാകോടതി ജംഗ്ഷന് സമീപമുള്ള വില്പനശാലയ്ക്കാണ് രണ്ടാം സ്ഥാനം- 93.58 ലക്ഷം. 92.93 ലക്ഷത്തിന്റെ വില്പനയുമായി തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റ് മൂന്നാം സ്ഥാനത്തുണ്ട്.

2018ലെ ഓണക്കാലത്താണ് കേരളത്തെ ഗ്രസിച്ച പ്രളയമുണ്ടായത്. പ്രളയബാധിതരെ സഹായിക്കാനുള്ള തുക കണ്ടെത്താനായി വിദേശ മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടിയിൽ സർക്കാർ നേരിയ വർദ്ധന വരുത്തിയിരുന്നു. ഇതുമൂലം ഇന്ത്യൻ നിർമിതവിദേശ മദ്യത്തിന്റെ വിലയിൽ 10 ശതമാനം വർദ്ധനയുണ്ടായി. ഈ വർദ്ധന പിന്നീട് സർക്കാർ പിൻവലിച്ചു. എന്നിട്ടും ബെവ്കോയുടെ വരുമാനത്തിൽ വർദ്ധനയുണ്ടായി.

ബെവ്കോയുടെ 270 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ചില്ലറവില്പന ശാലകളാണ് പ്രവർത്തിക്കുന്നത്. കൺസ്യൂമർഫെഡിന് ഇതിന് പുറമെ മൂന്ന് ബിയർപാർലറുകളുമുണ്ട്. സെപ്തംബർ മൂന്ന് മുതൽ 10 വരെ തീയതികളിൽ 36 ഔട്ട്ലെറ്രുകളും മൂന്ന് ബിയർ-വൈൻ പാർലറുകളും വഴി കൺസ്യൂമർഫെഡ് വിറ്റത് 60.94 കോടിയുടെ മദ്യമാണ്. ഉത്രാട ദിനത്തിൽ കോഴിക്കോട്ടെ വില്പനശാലയിൽ 1.11 കോടിയുടെ കച്ചവടം നടന്നു.

Top