തിരുവനന്തപുരം: ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. യുട്യൂബർ വിജയ് പി.നായരെ ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പേർക്ക് ജാമ്യമിലായിരുന്നു . തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് മൂവർക്കും ജാമ്യം നിഷേധിച്ചത്. വിജയ് പി നായർ ഭാഗ്യലക്ഷ്മിയെ കൈയേറ്റം ചെയ്ത പരാതിയിലെ അന്വേഷണ പുരോഗതി കോടതി ആരാഞ്ഞപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാൻ കഴിയാത്തതിനെ കുറിച്ചും അവർ ഒളിവിലാണെന്നും പ്രോസിക്യൂഷൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ അറിയിച്ചത്.
യുട്യൂബിലൂടെ സ്ത്രീവിരുദ്ധതയും അശ്ലീലവും അവതരിപ്പിച്ച വിജയ് പി. നായരെ ലോഡ്ജ് മുറിയിൽ കയറി ആക്രമിച്ച കേസില്‍ മൂവരുടെയും മുന്‍കൂര്‍ ജാമ്യം കോടതി കഴിഞ്ഞ ദിവസം നിരസിച്ചിരുന്നു. ഭാഗ്യലക്ഷ്മിയെ വിജയ് പി. നായര്‍ കൈയേറ്റം ചെയ്ത പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടില്ല. വിജയ് പി നായർ തന്നെ കയ്യേറ്റം ചെയ്തു എന്നാണ് ഭാഗ്യലക്ഷ്മിയുടെ പരാതി. ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുക്കാന്‍ കഴിയാത്തതിനാലാണ് വിജയ് പി നായര്‍ കൈയേറ്റം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം തുടങ്ങാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
വിജയ് പി.നായരെ മർദിച്ചുവെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതിയാണ് കഴിഞ്ഞദിവസം തള്ളിയത്. ഭാഗ്യലക്ഷമിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശവുമുണ്ടായി. കായികബലം കൊണ്ട് നിയമത്തെ നേരിടാന്‍ കഴിയില്ല. ഒട്ടും സംസ്‌കാരമില്ലാത്ത പ്രവൃത്തിയാണ് പ്രതികള്‍ ചെയ്തത്. സമാധാനവും നിയമവും കാത്തുസൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഈ ബാധ്യതയില്‍ നിന്ന് കോടതിക്ക് പിന്മാറാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.