ചലിക്കാത്ത പ്രതിമ പോലും പ്രലോഭിപ്പിക്കുന്നു; അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ? അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി ഭാഗ്യലക്ഷ്മി

അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ‘സ്ത്രീയുടെ രൂപത്തിലുള്ള ശില്പം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രലോഭനം തോന്നുന്നുണ്ടെങ്കില്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ എന്തായിരിക്കും തോന്നുക ? അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ? ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു. വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത് മര്യാദയല്ല. ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് സ്ത്രീശല്പം വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വാങ്ങിയ ശില്‍പം തിരിച്ചു കൊടുക്കട്ടെ. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ നാണമില്ലേ ?’ ഭാഗ്യലക്ഷ്മി. മികച്ച നടിയും മികച്ച ഗായികയും ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ വേദിയില്‍ ഉണ്ടായിരുന്നു. അവര്‍ പോലും പ്രതികരിച്ചില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സര്‍ക്കാര്‍ വിഷയം ഗൗരവമായി തന്നെ എടുക്കണമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top