അലന്‍സിയര്‍ ഒളിവില്‍!!! പരാതി നല്‍കാന്‍ ഒരുങ്ങി ദിവ്യാ ഗോപിനാഥ്; നിയമനടപടികള്‍ക്ക് ഡബ്ല്യുസിസി

കൊച്ചി: മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ സിനിമാലോകം. നടനുമായി ചെയ്യാനുദ്ദേശിച്ചിരുന്ന സിനിമ വേണ്ടെന്നു വെക്കുന്നുവെന്ന് ക്യാമറാമാന്‍ ഷാജി പട്ടണം അറിയിച്ചു. നടി ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഷാജി ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയത്.

അലന്‍സിയര്‍ക്കെതിരേ തങ്ങള്‍ക്ക് നിരവധി പരാതികള്‍ കിട്ടുന്നതായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗം ദീദി ദാമോദരന്‍ വെളിപ്പെടുത്തി. അലന്‍സിയര്‍ക്കെതിരെ മാത്രമല്ല മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രേഖാമൂലമുള്ള പരാതികളല്ല ലഭിച്ചിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ പരാതികളില്‍ നിയമപരമായ നടപടികളെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും ദീദി വ്യക്തമാക്കി. ഇരയായവരോടുകൂടി അലോചിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയ നടി പരാതിയുമായി നീങ്ങുകയാണെന്ന് വ്യക്തമാക്കി. ആഭാസം എന്ന സിനിമയിലടക്കം അഭിനയിച്ച താരമാണ് ദിവ്യ. അതേസമയം വാര്‍ത്ത പുറത്തു വന്നതോടെ മൊബൈല്‍ ഓഫാക്കി ഒളിവിലാണെന്നു സൂചന. അലന്‍സിയര്‍ക്കെതിരേ യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി.

Top