മലയാളത്തിലെ പ്രമുഖ സംവിധായകനിൽ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നു…!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഷിബ്ല രംഗത്ത്

മലയാള സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടിമാരുടെ തുറന്നുപറച്ചിലിലൂടെ വെളിവാകുന്ന കാലമാണ്. അവസരം തേടി എത്തുന്ന നടിമാരോടും മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയ നടന്മാരുടെയും സംവിധായകരുടേയും എണ്ണം അനുദിനം വർദ്ധിക്കുകയാണ്. ഇപ്പോഴിതാ പുതിയ ഒരു തുറന്ന് പറച്ചിൽ കൂടി പുറത്തുവരികയാണ്.

കക്ഷി അമ്മിണിപ്പിള്ളയിലെ ആസിഫ് അലിയുടെ നായികയായി എത്തിയ ഷിബ്ലയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താന്‍ ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയപ്പോഴായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നാണ് വെളിപ്പെടുത്തൽ.

മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് ഷിബ്ല വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മലയാളം സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഇല്ല എന്ന് പറയാന്‍ കഴിയില്ല എന്നും ഷിബ്ല തുറന്നടിച്ചു. മലപ്പുറത്തു ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു ഷിബ്ലയുടെ ജനനം. ആദ്യ സിനിമക്കായി ഷിബ്ല നടത്തിയ മേക്കോവർ വലിയ ചർച്ചയായിരുന്നു.

Top