ഓഡിഷന് പോയപ്പോള്‍ സംവിധായകന്‍ മാറിടം നഗ്നമാക്കിക്കാണിക്കാന്‍ പറഞ്ഞു; ദുരനുഭവം തുറന്ന് പറഞ്ഞ് ലോക പ്രശസ്ത ഗായിക ജനിഫര്‍ ലോപ്പസ്

ന്യൂയോര്‍ക്ക്: മീടൂ ക്യാമ്പയിന്റെ ഭാഗമായി തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ജെനിഫര്‍ ലോപ്പസ്. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസിന്റെ വെളിപ്പെടുത്തല്‍. സിനിമ ജീവിതത്തിന്റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്. ഓഡിഷന് എത്തിയ തന്നോട് സംവിധായകന്‍ മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു.

ഹാര്‍പെര്‍സ് ബസാര്‍ മാഗസിനു അനുവദിച്ച അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവം ജെനിഫര്‍ പങ്കുവെച്ചത്. ഓഡിഷനു ചെന്നപ്പോള്‍ മാറിടം നഗ്‌നമാക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം കടുത്തഭാഷയില്‍ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പേര് വെളിപ്പെടുത്താല്‍ നടി തയാറായില്ല.

നേരത്തെ, പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന ”മീ ടൂ’ ക്യാമ്ബയിന്റെ ഭാഗമായി നിരവധി സ്ത്രീകള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.

Top