Connect with us

fb post

എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച്‌ അപ്പോള്‍ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും അയ്യപ്പ കവി;എന്റെ ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു; കവി അയ്യപ്പനെതിരെ വീണ്ടും മീ ടൂ ലൈംഗികാതിക്രമ ആരോപണം

Published

on

കൊച്ചി:മലയാള സാഹിത്യ ലോകത്തിനെ ഞെട്ടിച്ച് കവി അയ്യപ്പനെതിരെ വീണ്ടും മീ ടൂ ലൈംഗികാതിക്രമ ആരോപണം. എന്റെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച്‌ അപ്പോള്‍ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും അയ്യപ്പ കവി.എന്റെ ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു; കവി അയ്യപ്പനെതിരെ വീണ്ടും ഞെട്ടിക്കുന്ന മീ ടൂ ലൈംഗികാതിക്രമ ആരോപണം.പത്താം വയസ്സിൽ അച്ഛന്റെ സുഹൃത്ത് കവി അയ്യപ്പനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവതിയുടെ തുറന്ന് പറച്ചിലിന്റെ പിന്നാലെയാണ് കവിക്കെതിരെ വീണ്ടും മീ ടൂ ആരോപണമുയരുന്നത്.പഠനകാലത്ത് ഭര്‍ത്താവിന്റെ സുഹൃത്തായ കവി അയ്യപ്പനില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന് സാഹിത്യകാരി കൂടിയായ എച്ച്‌മു കുട്ടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

എച്മു കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്…..

പെറ്റിട്ട് ഇരുപത്തഞ്ചു ദിവസമായ അന്നാണ് എന്നെ ഗർഭിണിയാക്കിയ ആളുടെ അടുത്ത സുഹൃത്ത് മഹാകവി അയ്യപ്പൻ കുഞ്ഞിനെ കാണാന്‍ വന്നത്. പൊതുവേ മദ്യപനായ കവി അപ്പോള്‍ മദ്യപിച്ചിരുന്നില്ല. തുടുത്തു കൊഴുത്ത കുഞ്ഞിനെ സ്നേഹത്തോടെ തലയില്‍ കൈ പതിപ്പിച്ച് അനുഗ്രഹിച്ചു. എന്നെ അമ്മയായതില്‍ അഭിനന്ദിച്ചു. എനിക്കും സന്തോഷമായി. കവിയുടേ വരികള്‍ എനിക്ക് മന:പാഠമായിരുന്നുവല്ലോ.

പെറ്റിട്ട് ഇരുപത്തെട്ട് ആയപ്പോഴെക്കും ഞാൻ കോളേജില്‍ പോയി പഠിക്കാന്‍ തുടങ്ങി, അതിലും അധികം അവധി അമ്മയാവലിനു കിട്ടിയിരുന്നില്ല. പാഡുവെച്ച ബ്രാ ധരിച്ചും സാരിയില്‍ മൂടിപ്പൊതിഞ്ഞുമാണ് പോയതെങ്കിലും രണ്ട് മണിക്കുര്‍ കഴിയുമ്പോഴെക്കും മാറിടങ്ങള്‍ ചുരക്കും. എനിക്കാകെ മുലപ്പാലിന്‍റെയും കുഞ്ഞിന്‍റെയും മണമായിത്തീരും.

ആയിടയ്ക്ക് ഒരു നാള്‍ മദ്യപിച്ച് ഉന്മത്തനായ കവി എൻറെ ക്ലാസ് മുറിയിലേക്കെത്തിച്ചേര്‍ന്നു. ഏതോ ഒരു അധ്യാപകനെ കാണാനായി എത്തിയ കവിക്ക് എന്നെ അവിടെ കണ്ടപ്പോള്‍ എന്തു പറ്റിയെന്നറിഞ്ഞില്ല. കവി വിഷമമേതും കൂടാതെ എൻറെ മുല വലിച്ചു കുടിക്കണമെന്നും എന്നെ അവിടെ വെച്ച് അപ്പോൾ തന്നെ മതിവരുവോളം ഭോഗിക്കണമെന്നും പ്രഖ്യാപിച്ചു. മുല കുടിച്ച് കുടിച്ച് നറും പാല്‍ പോലെ ഒരു കവിതയുണരുമെന്നാണ് അയ്യപ്പകവി കൂക്കിവിളിച്ചത്. അമ്പേ തളര്‍ന്ന് നാണം കെട്ടുപോയ എൻറെ.ചുരക്കുന്ന മാറിടത്തില്‍ കൈയമര്‍ത്താനും പാഡുവെച്ച ബ്രാ ഇട്ട് ഈ നറും പാലിനെ ഒളിപ്പിക്കണതെന്തിനു എന്ന് ചോദിക്കാനും കവി മുതിര്‍ന്നു.എനിക്ക് മരിക്കണമെന്ന് തോന്നി. നാലാം നിലയിലെ ക്ലാസ് റൂമില്‍ നിന്ന് കീഴോട്ട് ചാടണമെന്ന് തോന്നി. എന്നെ ഗർഭം ധരിപ്പിച്ചയാൾ കവിക്ക് ഒരു അമ്പതു രൂപയും നല്‍കി അയാളെ പറഞ്ഞുവിട്ടുവെങ്കിലും കവി എന്നെ മറന്നില്ല. ചെകിട്ടത്തടിക്ക് പകരം അമ്പതു രൂപ കിട്ടിയപ്പോൾ കവി കൂടുതൽ ഉത്തേജിതനായി. അങ്ങനെ കവിവീണ്ടും വന്നു.

അപ്പോൾ ഞാൻ അടുക്കളയിലിരുന്നു തേങ്ങാ ചിരകുകയായിരുന്നു. കവി വെള്ളം കുടിക്കാന്‍ വന്നപ്പോഴാണ് കുനിഞ്ഞിരുന്നു തേങ്ങാ ചിരകുന്ന എന്നെ കണ്ടത്. ആ നിമിഷമാണ് പാലേരി മാണിക്യത്തിലെ ചീരുവിന്‍റെ തുടയിലേപ്പോലെ ഒരു മൂന്നുനഖപ്പാട് എൻറെ തുടയിലും തെളിഞ്ഞത്. കാമം ആ മനുഷ്യനെ ഭ്രാന്തനാക്കിയിരുന്നു. ആ നീറ്റലും ഞാൻ സഹിച്ച അപമാനവും ഈ ജന്മത്ത് എന്നെ വിട്ടു പോവില്ല.കവി അയ്യപ്പനോട് യാതൊരു ബഹുമാനവും എനിക്ക് തോന്നീട്ടില്ല. എല്ലാവരും കവിയെ ആഘോഷിക്കുമ്പോൾ ഞാൻ എന്നും മൗനിയായിരുന്നു. കള്ളുകുടിയും അലഞ്ഞുതിരിയലും പെൺകൂട്ടുകാരും വിപ്ലവവും അരാജകത്വവും എന്നൊക്കെ പറഞ്ഞറിയുമ്പോഴും എനിക്ക് ആദരവൊന്നും തോന്നീട്ടില്ല…

Advertisement
Kerala15 mins ago

സാമൂഹ്യമാധ്യമങ്ങളില്‍ താരമായി’Ex MPയെന്ന ബോര്‍ഡ് ‘.പരിഹസിച്ച് ബല്‍റാം; കാര്‍ സമ്പത്തിന്റേതെന്ന് വ്യാപക പ്രചരണം. തോറ്റ എം.പിയെന്ന് പറഞ്ഞു നടക്കുന്ന അഴകിയ രാവണനെന്ന് നാട്ടുകാര്‍

National2 hours ago

മമതയുടെ ഗ്രാഫ് കുത്തനെ താഴേയ്ക്ക്; വര്‍ഗ്ഗീയമായി ചേരിതിരിഞ്ഞ് ജനം; ഡോക്ടര്‍മാരുടെ സമരത്തിന്റെ അനന്തര ഫലങ്ങള്‍

Crime3 hours ago

അജാസ് തലതിരിഞ്ഞ സ്വഭാവക്കാരന്‍..!! എല്ലാം കരുതിക്കൂട്ടി പദ്ധതി തയ്യാറാക്കിയതിന് തെളിവ്

Kerala3 hours ago

ക്ഷേമ പെന്‍ഷന്‍ അടിച്ചു മാറ്റിയ സി.പി.എം നേതാവിനെതിരെ പോലീസ് കേസെടുത്തു

Crime4 hours ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment4 hours ago

ഇസ്ലാംമിലേയ്ക്ക് മതംമാറുന്നത് തെറ്റാണോ? മതംമാറ്റം മഹത്വവല്‍ക്കരിച്ച് കുഞ്ഞിരാമന്റെ കുപ്പായം; പ്രതിഷേധം കനക്കുന്നു

Kerala4 hours ago

രണ്ടില പിളര്‍പ്പിലേക്ക്..!! പൊട്ടിത്തെറിച്ച് പിജെ ജോസഫ്; സംസ്ഥാന സമിതി നിയമവിരുദ്ധം

Crime20 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Crime21 hours ago

മന്ത്രിവാദിക്ക് വഴങ്ങിക്കൊടുക്കാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി; മകന്റെ മൊഴിയില്‍ പിതാവും മന്ത്രിവാദിയും പിടിയില്‍

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Crime20 hours ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime4 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Entertainment2 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime21 hours ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Entertainment4 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

News5 days ago

സ്നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി’ എനിക്കെതിരെ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകരെയെല്ലാം ജയിലിലിട്ടിരുന്നെങ്കില്‍ പല പത്രങ്ങളിലും ജോലി ചെയ്യാന്‍ ആളില്ലാതായേനെ-രാഹുൽ ഗാന്ധി

National3 weeks ago

ആന്റണിയും ഉമ്മൻ ചാണ്ടിയും ഇരുന്ന ഹാളിൽ പൊട്ടിത്തെറിച്ച് പ്രിയങ്ക…രാഹുൽ ഒറ്റക്ക് നിന്ന് പൊരുതിയപ്പോൾ നിങ്ങളെല്ലാം എവിടെയായിരുന്നു?

Trending

Copyright © 2019 Dailyindianherald