ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് ഭാമ. എന്നാല്‍ പിന്നീട് ഭാമ മലയാളത്തിന് അവധി നല്‍കി അന്യഭാഷയിലേക്ക് ചേക്കേറി. മലയാളത്തിലെ പ്രമുഖ നടനുണ്ടായിരുന്ന പകയാണ് ഭാമയ്ക്ക് അവസരം നഷ്ടപ്പെടാന്‍ കാരണമെന്നും നേരത്തെ കഥകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം ഭാമ തന്നെ തള്ളി.
അതിനിടെയാണ് ഭാമ ഒരു സംവിധായകന്റെ കരണത്തടിച്ചതായി സിനിമാരംഗത്ത് റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ പ്രചരണം ശക്തമായതോടെ ഭാമ തന്നെ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത വിശദമാക്കിയിരിക്കുകയാണ്. കരണത്ത് അടിച്ചെന്നത് സത്യമാണെങ്കിലും പ്രചരിക്കുന്നത് പോലെയല്ല സംഭവമെന്ന് ഭാമ പറഞ്ഞു.
ഇതേക്കുറിച്ച് ഭാമ പറയുന്നത്:
ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സിംലയില്‍ എത്തിയ താന്‍ നടക്കാനിറങ്ങി. അതിനിടെ ആരോ ഓരാള്‍ എന്റെ ശരീരത്ത് തട്ടി. ക്ഷുഭിതയായ ഭാമ, ഉടന്‍ തന്നെ എന്താടാ നീ കാണിച്ചത് എന്നു ചോദിച്ചു കൊണ്ട് കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുത്തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി. അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ല. തിരക്കേറിയ സ്ഥലമായതിനാല്‍ സംഭവിച്ചു പോയതാണെന്നും ഭാമ കൂട്ടിച്ചേര്‍ത്തു.