ന്യൂഡല്‍ഹി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനിടെയുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 5 ആയി. മധ്യപ്രദേശിലെ മൊറീനയിലും ഗ്വാളിയറിലുമായിട്ടാണു മരണം. പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് നടത്തുന്നത്. പ്രശ്‌നബാധിത മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
വെടിവയ്പിനിടെ ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഗ്വാളിയറില്‍ പ്രതിഷേധ പ്രകടനത്തിനിടെ കൈത്തോക്കുപയോഗിച്ച് അക്രമി വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതു പുറത്തുവിട്ടത്.
രാജസ്ഥാനിലെ ആള്‍വാറിലാണ് ഏറ്റവുമൊടുവില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചത്. ഝാദോളി ഗ്രാമത്തലവന്റെ മകനാണ് കൊല്ലപ്പെട്ടത്.ഗ്വാളിയോറില്‍ സംഘര്‍ഷത്തിനിടെ രണ്ടുപേരാണ് മരിച്ചത്. വെടിയേറ്റാണ് ഒരാള്‍ മരിച്ചത്. പിസ്റ്റള്‍ ഉപയോഗിച്ച് ഒരാള്‍ വെടിവെക്കുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതുകാരണമാണോ മരണം സംഭവിച്ചത് എന്ന് വ്യക്തമല്ല. ആരക്ഷൺ വിരോധി ദൽ എന്ന സംഘടനയിലെ അംഗങ്ങളാണ് വെടിവച്ചതെന്നാണ് റിപ്പോർട്ട്.
മൊറീനയില്‍ പോലീസും പ്രക്ഷോഭകരും തമ്മിലുള്ള സംഘര്‍ത്തിനിടെ തൊട്ടടുത്ത വീടിന്റെ ബാല്‍ക്കണിയില്‍ നിന്നയാള്‍ വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഭിന്ദിലാണ് മറ്റൊരാള്‍ മരിച്ചത്. 20ലേറെ പേര്‍ക്ക് പരിക്കുണ്ട്.
ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സംവിധാനങ്ങളും തടസ്സപ്പെടുത്തിയിട്ടുണ്ട്.
രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിവിധ ദളിത് സംഘടനകള്‍ക്കൊപ്പം സി പി ഐ എം എല്‍ പ്രവര്‍ത്തകരും ബിഹാറിലെ അരയില്‍ പ്രതിഷേധവുമായിറങ്ങി. ഇവര്‍ ട്രാക്കിലിറങ്ങി ട്രെയിന്‍ തടഞ്ഞു. ജാര്‍ഖണ്ഡിലെ റാഞ്ചിയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.
രാജസ്ഥാനിലെ ബാര്‍മറില്‍ പ്രതിഷേധക്കാര്‍ കാറുകള്‍ക്ക് തീയിട്ടു. വസ്തുവകകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു.