ആഢംബര വിവാഹമായിരിക്കില്ല തെന്റെതെന്ന് നടി ഭാവന. അച്ഛനും അതായിരുന്നു ആഗ്രഹിച്ചത്. രജിസ്റ്റര്‍ മാര്യേജ് എന്നതായിരുന്നു അച്ഛന്റെ താലപ്പര്യം. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന നവീനിനൊപ്പമുള്ള ജാവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള തന്റെ സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഭാവന.
നവീന്റെ കുടുംബക്കാര്‍ക്ക് ചെറുതാണെങ്കിലും ഒരു ചടങ്ങ് നടത്തണമെന്നാണ് ആഗ്രഹം. അതുകൊണ്ട് ഇത്തചെറിയൊരു ചടങ്ങിന് തയ്യാറെടുക്കുന്നത്. ഒക്ടോബറില്‍ തൃശ്ശൂരിലായിരിക്കും വിവാഹ ചടങ്ങുകള്‍ നടക്കുക. ലുലു കണ്‍വെന്‍ഷന്‍ സെന്റില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പൊമൊരു ചെറിയ ഒരു ആഘോഷം. ചടങ്ങിന്റെ തീയതി ഇതുവരെ കുറിച്ചിട്ടില്ല. പക്ഷേ ഭാവന ഒരു കാര്യം ഉറപ്പിച്ചു പറയുന്നു കല്യാണസാരിയിലോ ആഭരണങ്ങളിലോ ഒരു ആഡംബരവും ഉണ്ടാകില്ല. ഒരു മാല തന്നെ ധാരളം.
വിവാഹ ശേഷവും അഭിനയ രംഗത്ത് തുടരുമെന്നും ഭാവന ഉറപ്പ് പറയുന്നുണ്ട്. സിനിമയെ അടുത്തറിയാവുന്നവരാണ് നവീന്റെ കുടുംബാഗങ്ങള്‍. അതുകൊണ്ട് തന്നെ അവര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പ ഇല്ല. പൃഥ്വിരാജിനൊപ്പമുള്ള ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി സ്‌കോട്ട്‌ലാന്‍ഡിലാണ് ഭാവന. മടങ്ങി നാട്ടിലെത്തിയ ശേഷം വിവാഹത്തീയതി അടക്കമുള്ള മറ്റ് കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. പുനീത് രാജ്കുമാറിന് ഒപ്പമുള്ള ഒരു കന്നട ചിത്രം കൂടിയാണ് ഭാവന ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിനു ശേഷമുള്ള സമയം വിവാഹത്തിരക്കിനായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തിലാണ് താരമിപ്പോള്‍.
ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും. കഴിഞ്ഞ ജനുവരിയില്‍ തന്നെ ഇവരുടെ വിവാഹം നടക്കേണ്ടതായിരുന്നു. അപ്പോഴാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. പിന്നീട് നിവിന്റെ അമ്മയുടെ മരണം കാരണവും വിവാഹം നീട്ടിവച്ചു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ നവീന്‍ കൂടി ഒപ്പമെത്തുന്ന സന്തോഷം ആസ്വദിക്കുകയാണ് ഭാവനയിപ്പോള്‍.