നീരജ് മാധവ് വിവാഹിതനാകുന്നു; ഏപ്രില്‍ രണ്ടിനാണ് വിവാഹം

പ്രശസ്ത യുവതാരം നടന്‍ നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ഏപ്രില്‍ രണ്ടിന് കോഴിക്കോട് വച്ചാണ് വിവാഹം.

2013ല്‍ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയിലെത്തുന്നത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്‌കര എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

നിവിന്‍ പോളി നായകനായ ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ റിലീസ് ചെയ്ത ലവകുശ എന്ന സിനിമയുടെ തിരക്കഥാകൃത്തായും പ്രവര്‍ത്തിച്ചു.

Latest
Widgets Magazine