സംയുക്താവര്‍മ്മയും മഞ്ജുവും വിളിക്കാതെ എത്തിയത്; ഭാവനയുടെ വിവാഹ നിശ്ചയത്തെ കുറിച്ച് അമ്മ മനസ് തുറക്കുന്നു

തൃശൂര്‍: വിവാഹ നിശ്ചയത്തിന് ആരെയും ക്ഷണിച്ചിരുന്നില്ലെന്ന് ഭാവനയുടെ അമ്മ. നടി ഭാവനയും കന്നട നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹം നിശ്ചയം മാര്‍ച്ച് 3നാണ് നടന്നത്. മഞ്ജുവാര്യരും സംയ്ുക്താവര്‍മ്മയുമാണ് സിനിമാ മേഖലയില്‍ നിന്ന് വിവാഹത്തിനെത്തിയത്. ഇരുവരെയും ക്ഷണിച്ചിരുന്നില്ലെന്നും സര്‍പ്രൈസായി എത്തിയതാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഭാവനയുടെ അമ്മ വ്യക്തമാക്കി.

തൃശൂരിലെ വീട്ടിലായിരുന്നു വിവാഹ നിശ്ചയം. മോതിരം മാറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ നവീന്റെ ബന്ധുക്കള്‍ കന്നഡ ആചാര പ്രകാരം നിശ്ചയം വേണമെന്ന് ആവശ്യപ്പെട്ടു. അതുകൊണ്ടാണ് മാലയിട്ട് വിവാഹ നിശ്ചയം നടത്തിയത്. ഇത് കല്ല്യാണം നടന്നെന്ന തെറ്റിധാരണയ്ക്ക് ഇടയാക്കി. നവീന്റെ ഒന്‍പത് ബന്ധുക്കളാണ് ചടങ്ങിനെത്തിയതെന്നും അവര്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ഞങ്ങളുടെ ഭാഗത്തു നിന്നും ചടങ്ങിനെത്തിയത്. മഞ്ജുവും സംയുക്തയും ചടങ്ങിനെ കുറിച്ച് അറിഞ്ഞെത്തിയവരാണ്. അവര്‍ മിക്കപ്പോഴും വീട്ടില്‍ വരുന്നവരാണ്. വിവാഹം ഈ വര്‍ഷം അവസാനത്തോടെ എന്ന് മാത്രമേ തീരുമാനിച്ചിട്ടുള്ളൂ. മറ്റൊന്നിലും തീരുമാനമായിട്ടില്ല. വളരെ ലളിതമായി കല്ല്യാണവും നടത്തണമെന്നാണ് ഭാവനയുടേയും നവീന്റേയും ആഗ്രഹമെന്നും പുഷ്പ പറയുന്നു.

നവീന്റെ മുഴുവന്‍ കുടുംബത്തിനും കല്ല്യാണത്തിനായി തൃശൂരിലെത്തുകയെന്നത് ബുദ്ധിമുട്ടുമാണ്. വിവാഹത്തെ കുറിച്ച് പറയുമ്പോഴെല്ലാം ഭാവന ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ താന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് നിശ്ചയം നടന്നത്. കല്ല്യാണത്തിന് മുമ്പ് ഇപ്പോള്‍ കരാറില്‍ ഒപ്പിട്ടിരിക്കുന്ന സിനിമകളെല്ലാം ഭാവന പൂര്‍ത്തിയാക്കുമെന്നും അമ്മ പറയുന്നു.

വിവാഹ നിശ്ചയം മാധ്യമങ്ങളെ അറിയിക്കാതിരുന്നതിനെക്കുറിച്ച് ഭാവനയും നിലപാട് വിശദീകരിച്ചിരുന്നുു. ചടങ്ങുകള്‍ വാര്‍ത്തയാകേണ്ട എന്നു കരുതിയാണ് വളരെ രഹസ്യമായി വച്ചത്. അതിനുവേണ്ടി തന്നെയാണ് ചടങ്ങുകള്‍ പുറത്തു വയ്ക്കാതെ വീട്ടില്‍ തന്നെ നടത്തിയതെന്നും നടി പറഞ്ഞു. എന്നാല്‍ വാര്‍ത്ത പുറത്തറിഞ്ഞു. ഭാവന പറയുന്നു. അടുത്ത കൂട്ടുകാരോട് മാത്രമാണ് വിവാഹ നിശ്ചയ വിവരം പറഞ്ഞത്. അവരെപ്പോലും ക്ഷണിച്ചിരുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കല്യാണം എല്ലാവരെയും അറിയിക്കുമെന്നും ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടായിരിക്കുമെന്നും ഭാവന പറഞ്ഞു. കന്നട നിര്‍മ്മാതാവും വ്യവസായിയുമാണ് ഭാവനുടെ പ്രതിശ്രുത വരന്‍ നവീന്‍. ഇരുവരും അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു.

Top