ഭാവന വിവാഹിതയാകുന്നു; യുവ നിര്‍മ്മാതാവുമായുള്ള പ്രണയം വെളിപ്പെടുത്തി താരം

തെന്നിന്ത്യന്‍ നായിക ഭാവന വിവാഹിതയാകുന്നു. ഏറെകാലമായി ഭാവനയുടെ വിവാഹവാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും താരം മറുപടി പറഞ്ഞിരുന്നില്ല. കന്നഡയിലെ യുവ നിര്‍മാതാവാണ് ഭാവനയുടെ ജീവിത പങ്കാളിയാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തന്റെ വിവാഹ കാര്യം തുറന്ന് പറഞ്ഞത്.

വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് കന്നഡയിലെ ഒരു യുവ നിര്‍മാതാവുമായി താന്‍ സീരിയസ് റിലേഷനിലാണെന്നായിരുന്നു ഭാവനയുടെ മറുപടി. ഭാവി വരന്റെ പേര് ഭാവന വെളിപ്പെടുത്തിയിട്ടില്ല. വിവാഹം ഉടന്‍ തന്നെയുണ്ടാകുമെന്നും തന്റെ വിവാഹവുമായി ബന്ധപ്പെട്ടു വരുന്ന ഗോസിപ്പുകള്‍ക്ക് ഇനി ഫുള്‍ സ്റ്റോപ് ഇടാമെന്നും ഭാവന പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവിതത്തെ അല്പം സീരിയസായി സമീപിക്കുന്ന ആളെയാണ് താന്‍ കാത്തിരുന്നതെന്നും ഇപ്പോള്‍ അത്തരത്തിലൊരാളെ കണ്ടെത്തിയെന്നും താരം പറയുന്നു. ഹലോ നമസ്‌തേയാണ് ഒടുവില്‍ ഭാവന മലയാളത്തില്‍ അഭിനയിച്ച ചിത്രം. ആസിഫ് നായകനാകുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനാണ് ഭാവനയുടെ അടുത്ത ചിത്രം.

Top