Connect with us

Entertainment

താനിപ്പോൾ സന്തോഷവതിയാണ്..ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം മലയാളിയുടെ ഇഷ്ടനായിക മനസുതുറക്കുന്നു .ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല.ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ?

Published

on

ദുബായ് :താനിപ്പോൾ സന്തോഷവതിയാണെന്ന് മലയാളിയുടെ ഇഷ്ടനായിക ഭാവന . ഭാവനയെ ഒതുക്കാൻ വീണ്ടും നീക്കം നടക്കുന്നുവോ എന്ന ചോദ്യം അപ്രസക്തമാക്കിയുള്ള മറുപടി . വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് ച ഭാവന പറഞ്ഞു ദുബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി. വിവാഹത്തെ ആകാംക്ഷയോടെ നോക്കിക്കാണുന്നുവെങ്കിലും യാതൊരു പരിഭ്രമവുമില്ല. കാരണം, പതിനഞ്ചാം വയസ്സില്‍ മുഖത്ത് ചായം തേച്ച് ചുറ്റും ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുമ്പോള്‍ ക്യാമറയെ അഭിമുഖീകരിച്ചവളാണ് ഞാന്‍.ഭാവന പറഞ്ഞു.ഓരോ ദിവസവും സന്തോഷമായിരിക്കുകയാണ് എന്റെ ലക്ഷ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങനെയായിരിക്കും. ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ വര്‍ക്കൗട്ട് ചെയ്യാറില്ല. വളരെ ഭക്ഷണപ്രിയയാണ് ഞാന്‍. എന്തുവന്നാലും ഭക്ഷണത്തെ ഉപേക്ഷിക്കാനാവില്ല. അതുകൊണ്ട് ഇന്നത്തെ മോഡലാകാന്‍ എനിക്കാവില്ല. എല്ലാ മാസവും ഞാന്‍ ദിനചര്യകള്‍ എഴുതി വയ്ക്കും. എന്നാല്‍ ആദ്യത്തെ രണ്ട് ദിവസം മാത്രമേ അത് പാലിക്കാന്‍ സാധിക്കാറുള്ളൂ. ഭാവന പറഞ്ഞു.ഒരാഴ്ചയിൽ അഞ്ച് ദിവസത്തിൽക്കൂടുതൽ അഭിനയിക്കാൻ താൽപര്യമില്ല.

ഏറെ കാലമായി പ്രണയത്തിലായിരുന്ന നവീൻ എന്ന കന്നഡ സിനിമ നിർമ്മാതാവുമായിട്ടാണ് ഭാവനയുടെ വിവാഹമുറപ്പിച്ചിട്ടുള്ളത്. ചെന്നൈയിലെ വസ്ത്രാലങ്കാര വിദഗ്ധയായ റെഹാന ബഷീറിന്റെ ദുബായിലെ പുതിയ ഡിസൈനർ സ്റ്റോർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭാവന. സിനിമയെക്കുറിച്ചോ സ്വകാര്യജീവിതത്തെക്കുറിച്ചോ സംസാരിക്കില്ലെന്ന് മുൻകൂട്ടി പറഞ്ഞാണ് അവർ മാധ്യമപ്രവർത്തകർക്ക് മുന്നിൽനിന്നത്. മെറൂൺ വെൽെവറ്റ് ഉടുപ്പിട്ട് നിറഞ്ഞ ചിരിയുമായി മോഡലുകൾക്കൊപ്പം ചുവടുവെച്ചെത്തിയ ഭാവന എല്ലാവരുടെയും ശ്രദ്ധ നേടി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ കൂടിയപ്പോൾ തന്റെ കരിയറിനെക്കുറിച്ച് സംസാരിക്കാനുള്ള വേദിയല്ല ഇതെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി.bhavana new

കല്ല്യാണ തിരക്കിലാണ് ഭാവന ഇപ്പോൾ. 2002ൽ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. 2016 ജനുവരിയിൽ വിവാഹം നടത്താനിരിക്കുമ്പോൾ നവീന്റെ അമ്മ മരിച്ചു. ഇങ്ങനെ വിവാഹം നീണ്ടുപോകുകയായിരുന്നു. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനാണ് നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്.

2002ൽ സംവിധായകൻ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വർഷം നീണ്ട സിനിമ ജീവിതത്തിനിടയിൽ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തിൽ വൻ ഹിറ്റായപ്പോൾ നിരവധി ഓഫറുകളാണ് ലഭിച്ചത്. ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളിൽ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെ 2005ൽ കേരള സംസ്ഥാനസർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.
വിവാഹം കഴിഞ്ഞ ശേഷം സിനിമാ അഭിനയം മതിയെന്ന നിലപാടിലാണ് നടിയെന്നും സൂചനയുണ്ട്. ഇതിനിടെ ഭാവന അഭിനയം നിർത്തിയെന്ന വ്യാജ പ്രചരണവും എത്തി. എന്നാൽ ഇത് ശരിയല്ലെന്ന് തുറന്നു പറയുകയാണ് നടി.മലയാളത്തിൽ പുതിയ സിനിമകൾ ഒന്നും ഇപ്പോൾ ഏറ്റെത്തിട്ടില്ല എന്നു നടി ഭാവന പറയുന്നു. . ആദം ജോണിനു ശേഷം പുതിയ ചിത്രങ്ങൾ ഒന്നും ഏറ്റെടുത്തിട്ടില്ല എന്നും എന്നാൽ ഇനിയും നല്ല ചിത്രങ്ങളുടെ ഭാഗമാകും എന്നും ഭാവന പറഞ്ഞു. താനിപ്പോൾ സന്തോഷവതിയാണ്. മലയാളത്തിൽ സജീവമാകുമോ എന്ന ചോദ്യത്തിനു നല്ല സിനിമകൾ കിട്ടിയാൽ ചെയ്യും എന്നും നടി പ്രതികരിച്ചു. പൃഥ്വീരാജ് നായകനായ ആദം ജോൺ ആയിരുന്നു ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ച സിനിമ. കന്നട നിർമ്മാതവായ നവീനുമായ ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന.കന്നട സിനിമാ ലോകത്തെ യുവ നിർമ്മാതാവായ നവീൻ. നവീൻ നിർമ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നിരുന്നു. താൻ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീനിന്റെ പ്രതികരണം. പിന്നീട് വിവാഹ നിശ്ചയത്തിലേക്ക് കാര്യങ്ങളെത്തി. ഏറെ കാലത്തിന് ശേഷം ദുബൈയിലെത്തിയ നടിയെ കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു.

Kerala52 mins ago

124 അസംബ്ലി മണ്ഡലങ്ങളില്‍ യുഡിഫ് ആധിപത്യം..!! ഇടത് മുന്നണി തകര്‍ന്നടിഞ്ഞു

National6 hours ago

പ്രിയങ്ക ബിജെപിയെ വിജയിപ്പിക്കുന്ന ഘടകമായി..!!! യുപിയില്‍ നടന്നത് ഇങ്ങനെ

fb post6 hours ago

തിരഞ്ഞെടുപ്പിലെ താരം രമ്യ ഹരിദാസ്, ദീപ നിഷാന്തിന് ഒരു ഷോഡ നാരങ്ങാവെള്ളം: തെരഞ്ഞെടുപ്പ് ഫലത്തെ ബന്യാമിന്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ

Crime11 hours ago

മലബാറിൽ ആക്രമണം !!!ഒഞ്ചിയത്ത് ആര്‍.എം.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്

News11 hours ago

പൊന്നാനിയിൽ ഇ.ടി. മുഹമ്മദ്​ ബഷീർ വിജയക്കൊടി പാറിച്ചു

Kerala12 hours ago

കുമ്മനത്തെ തുണച്ചില്ല;ശശി തരൂർ വിജയിച്ചു.തകര്‍ന്നടിഞ്ഞ് ബിജെപി!!

Kerala23 hours ago

പാര്‍ട്ടിക്ക് മീതെ പറന്ന പി ജയരാജന് ഇനി രാഷട്രീയ വനവാസമോ?

National23 hours ago

ബിജെപിക്ക് മാത്രം 301 സീറ്റുകള്‍; പ്രതിപക്ഷമില്ലാത്ത ഭരണം വരും

National1 day ago

രാജ്യത്ത് മോദി തരംഗം..!! സത്യപ്രതിജ്ഞ തീയ്യതി പ്രഖ്യാപിച്ചു

Kerala1 day ago

രാഹുലിന് വയനാട്ടില്‍ റെക്കോഡ് ഭൂരിപക്ഷം; മറി കടന്നത് ഇ അഹമ്മദിന്റെ റെക്കോഡ്

mainnews2 weeks ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment3 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News3 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized2 weeks ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment2 weeks ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews1 week ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

uncategorized7 days ago

കേരളത്തിൽ ബിജെപി നിലംതൊടില്ല; തിരുവനന്തപുരത്തും തൃശൂരിലും പത്തനംതിട്ടയിലും യുഡിഎഫ് വിജയിക്കും: വേണുഗോപാല്‍

Crime3 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment3 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

Trending

Copyright © 2019 Dailyindianherald