ഭാവന ക്യാമറക്ക് മുന്നിലെത്തി; കൂട്ടുകാരിയെ പിന്തുണക്കാനാണ് വിവാഹ ശേഷമുള്ള വരവ്

വിവാഹ ശേഷം സിനിമയിലോ മറ്റു പൊതുവേദികളിലോ പ്രത്യക്ഷപ്പെടാത്ത ഭാവന ക്യാമറക്ക് മുന്നില്ലെത്തി. എന്നാല്‍ അഭിനയിക്കാന്‍ വേണ്ടിയല്ല താരമെത്തിയത്. പകരം തന്റെ സുഹൃത്തിനെ പിന്തുണക്കാനാണ് ഈ വരവ്. സുഹൃത്ത് നവ്യ നായര്‍ക്കു വേണ്ടിയാണ് ഭാവന ആരാധകരോട് സംസാരിച്ചത്.

നവ്യ നായരുടെ പുതിയ നൃത്തശില്‍പമായ ആയ ‘ചിന്നം ചിരു കിളിയേ’ എന്ന ഭരതനാട്യം വിഡിയോക്ക് ആശംസകളറിയിച്ചായിരുന്നു ഭാവനയുടെ ഇന്‍സ്റ്റാഗ്രാം രംഗപ്രവേശം. നവ്യ നായര്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”നമുക്കെല്ലാം അറിയുന്ന പോലെ, നവ്യ നായര്‍ ഒരു നല്ല അഭിനേത്രിയും, നര്‍ത്തകിയും, സുഹൃത്തുമാണ്. നവ്യ വളരെ മനോഹരമായ ഒരു ഡാന്‍സ് വീഡിയോ നിങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ്. ചിന്നം ചിരു കിളിയെ എന്നാണതിന്റെ പേര്, ആ കവിത നൃത്ത രൂപത്തില്‍ അവതരിപ്പിച്ചിരിക്കയാണ്. നിങ്ങളെല്ലാവരും കാണണം; ഭാവന വിഡിയോയില്‍ പറയുന്നു.

നവ്യ നായരുടെ ഈ 9 മിനിറ്റ് ഭരതനാട്യ – അഭിനയ ശില്‍പ്പം കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ ഉപാധികളില്ലാത്ത സ്‌നേഹമാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. കുട്ടികളെ സംരക്ഷിക്കണ്ടതിനെക്കുറിച്ച് സമൂഹത്തിനു നല്‍കുന്ന ഉത്‌ബോധനമാണ് വിഡിയോയുടെ ലക്ഷ്യം.

Top