അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം വീണ്ടും മോശമാകുന്നു. യുക്രൈിനില്‍ സൈനിക നീക്കത്തിന് റഷ്യ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അമേരിക്ക റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയത്. സൈന്യത്തോടും നാറ്റോയോടും തയ്യാറായിരിക്കാന്‍ വരെ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെതിരെ വരെ ഉപരോധം കൊണ്ടുവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. യുകൈന്രില്‍ റഷ്യ ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് ബൈഡന്‍ പറയുന്നു. യൂറോപ്പിനെ റഷ്യന്‍ കടന്നുകയറ്റത്തില്‍ നിന്ന് സംരക്ഷിക്കുമെന്നാണ് ബൈഡന്റെ നിലപാട്.
അതേസമയം ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള ബൈഡന്റെ തീരുമാനം, അടുത്തിടെ റഷ്യക്കെതിരെയുള്ള യുഎസ്സിന്റെ കടുത്ത നീക്കം കൂടിയാണ്. യുക്രൈന്‍ അതിര്‍ത്തിയില്‍ സൈനിക ട്രൂപ്പുകള്‍ സ്ഥാപിക്കാന്‍ റഷ്യ തീരുമാനിച്ചതിന് പിന്നാലെ നാറ്റോ സൈന്യത്തെ സജ്ജമാക്കി നിര്‍ത്തുകയും, കിഴക്കന്‍ യൂറോപ്പില്‍ കപ്പലുകളെയും ഫൈറ്റര്‍ ജെറ്റുകളുടെയും സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
യുദ്ധസമാന സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്നാല്‍ യുക്രൈനെ ആക്രമിക്കാന്‍ തങ്ങള്‍ ആലോചിച്ചിട്ടേ ഇല്ലെന്ന് റഷ്യ പറഞ്ഞു. പ്രശ്‌നമുണ്ടാക്കുന്നത് നാറ്റോയും യുഎസ് നടപടികളുമാണെന്ന് അവര്‍ പറയുന്നു.
അമേരിക്കയും നാറ്റോയും യുക്രൈന്‍ റഷ്യയുടെ ഭാഗമല്ലെന്ന വാദത്തിലാണ്. പല ചര്‍ച്ചകള്‍ നടന്നെങ്കില്‍ ഇതുവരെ അതൊന്നും ഫലം കണ്ടിട്ടില്ല. ബൈഡന്‍ സാമ്പത്തികമായി തന്നെ റഷ്യയെ കുരുക്കാനുള്ള പദ്ധതിയിലാണ്.