ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ മുട്ട കര്‍ഷകനാണ് ഫാമില്‍ നിന്ന് അസാധാരണ വലിപ്പമുള്ള മുട്ട ലഭിച്ചത്. സാധാരണ മുട്ടയുടെ മൂന്നിരട്ടിയോളം വരും വലിപ്പം. അത് പൊട്ടിച്ചപ്പോള്‍ അതിനകത്ത് സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും. അമ്പരപ്പിക്കുന്ന കണ്ടെത്തല്‍ ഫാം അധികൃതര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറല്‍ ആയി. 176 ഗ്രാം തൂക്കമുള്ളതായിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാം ആണ്. എന്നാല്‍ അതിന്റെ മൂന്നിരട്ടി വരുന്നതാണ് ഫാമില്‍ നിന്ന് ലഭിച്ചത്. സ്‌റ്റോക്ക്മാന്‍ എന്ന ഫാം ഹൗസിന്റെ ഉടമസ്ഥന്‍ മുട്ട ലഭിച്ച ഉടന്‍ ജീവനക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വലിയ മുട്ടക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത് നാല് മഞ്ഞക്കരു ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് പൊട്ടിച്ചതെന്ന് ഇവര്‍ പറയുന്നു. 1923ല്‍ തുടങ്ങിയ ഫാമില്‍ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണിത്. സാധാരണഗതിയില്‍ രൂപപ്പെട്ട മുട്ടയിടാന്‍ കോഴി വൈകിയത് വലിയ മുട്ട രൂപപ്പെടാന്‍ സാഹചര്യമൊരുക്കിയിരിക്കാമെന്ന ഊഹത്തിലാണ് ഇവര്‍.
മുട്ടയുടെ വലിപ്പം കണ്ട് പൊട്ടിച്ച് നോക്കി; മുട്ടക്കുള്ളിലെ അത്ഭുതം കണ്ട് ഫാം ജീവനക്കാര്‍ ഞെട്ടി
Tags: egg