പൊള്ളുന്ന ചൂടില്‍ തറയില്‍ ഓംലെറ്റ് പാകം ചെയ്ത വീട്ടമ്മ

dc-Cover-tt37f8i5aqnm1skj4ajce42h61

തെലങ്കാന: പൊള്ളുന്ന ചൂടില്‍ ഇനി അടുപ്പ് വേണ്ട, ഗ്യാസും വേണ്ട, പാത്രവും വേണ്ട. വെറും തറയില്‍ പാകം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. വീടിന്റെ തറയില്‍ മുട്ട കലക്കി ഒഴിച്ച് ഓംലെറ്റ് പാകം ചെയ്ത വീട്ടമ്മയുടെ വാര്‍ത്ത വൈറലാകുകയാണ്. തെലങ്കാനയിലാണ് കൊടും ചൂടില്‍ ഇങ്ങനെയൊരു കാഴ്ച കണ്ടത്.

തെലങ്കാനയിലെ കരിംനഗറില്‍ നിന്നുമാണ് വെറും തറയില്‍ മുട്ട കലക്കിയൊഴിച്ച് മിനിറ്റുകള്‍ക്കകം ഓംലെറ്റ് റെഡിയായി വരുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുന്നത്.

40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് തെലങ്കാനയില്‍ അനുഭവപ്പെടുന്ന ചൂട്. കനത്ത ചൂടില്‍ 35ലധികം ഇതിനോടകം പേരാണ് മരിച്ചത്. ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെലങ്കാനയ്ക്കു പുറമേ ഹൈദരാബാദിലും നിസാമാബാദിലും കരിംനഗറിലും കനത്ത ചൂടാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

http://youtu.be/b1c9hY4Nq84

Top