നടുറോഡില്‍ കുഞ്ഞിനെ കടിച്ച് പിടിച്ച് കൊണ്ടുപോകുന്ന സിംഹം; വൈറലായ വീഡിയോ കാണാം

സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പകര്‍ത്തിയിരിക്കുന്ന വീഡിയോ കൗതുക കാഴ്ചയായി.
സഫാരി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു റോഡിലൂടെ തന്റെ പിഞ്ചുകുഞ്ഞിനെയും കടിച്ച് പിടിച്ചുകൊണ്ടുപോകുന്ന അമ്മ സിംഹമാണ് വീഡിയോയില്‍. വളരെ ശാന്തമായും എന്നാല്‍ അതീവ സൂക്ഷ്മതയോടെയുമാണ് അമ്മ സിംഹം കുഞ്ഞുമായി പോകുന്നത് എന്നതാണ് വീഡിയോയുടെ പ്രത്യേകത. സിംഹം നടന്നു പോകുമ്പോള്‍ പശ്ചാത്തലത്തില്‍ അനേകം ക്യാമറകള്‍ ക്ലിക്ക് ചെയ്യുന്ന ശബ്ദം കേള്‍ക്കാം. കാട്ടിലേക്ക് മറയും മുമ്പ് അവള്‍ ക്യാമറയിലേക്ക് ഒരിക്കല്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. സഫ്രാസ് സുലൈമാന്‍ എന്നയാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നതും അത് യൂട്യൂബില്‍ പങ്ക് വച്ചിരിക്കുന്നതും.

Read also: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; മണിക്കൂറില്‍ 150 കി.മീ വേഗത്തില്‍ കാറ്റടിക്കും; അരലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു; ഗുജറാത്തില്‍ അതീവ ജാഗ്രത

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top