ഭീമന്‍ മീനിനെ ചൂണ്ടിയില്‍ കുരുക്കി മുത്തശ്ശി

ഓസ്‌ട്രേലിയയില്‍ മകന്റെയും മരുമകളുടെയും അടുത്ത് അവധി ആഘോഷിക്കാനെത്തിയതായിരുന്നു സ്യൂ എല്‍കോക്ക് എന്ന 68കാരി. ബ്രിട്ടന്‍കാരിയാണ് ഈ മുത്തശ്ശി. ആസ്‌ട്രേലിയയിലെത്തിയതോടെ ബോട്ടിങ്ങിനും മീന്‍പിടുത്തത്തിനും പോയാലോ എന്നായി ചര്‍ച്ച. അങ്ങനെ മകന്റെ കൂടെ മീന്‍ പിടിക്കാന്‍ പോയി. മീന്‍ പിടിക്കുന്ന മുത്തശ്ശിയുടെ ചൂണ്ടയില്‍ മീന്‍ കുടുങ്ങി. വലിച്ചിട്ടൊന്നും പൊങ്ങുന്നില്ല. എന്താണെന്നറിയാന്‍വെള്ളത്തിലേക്ക് എത്തി നോക്കി. പിന്നീട് കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. മീനിനെ കണ്ട മുത്തശ്ശിക്ക് വിശ്വസിക്കാനായില്ല. ഒരു ഭീമന്‍ മത്സ്യം. പിന്നീട് നാല്‍പത് മിനുറ്റോളം നീണ്ട് നിന്ന വടം വലിക്കൊടുവില്‍ മീനിനെ ബോട്ടിലെത്തിച്ചു. 62 കിലോയാണ് മീനിന്റെ തൂക്കം. എന്തായാലും കഷ്ടപ്പാട് അവസാനിച്ചില്ലെന്നാണ് മുത്തശ്ശിക്ക് പറയാനുള്ളത്. ഇനി മീനിനെ വൃത്തിയാക്കണം.

Top