ബീഹാറിലും യുപിയിലും 120 സീറ്റുകളില്‍ പ്രതിപക്ഷ സഖ്യം വിജയിക്കും.73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി നിലംപൊത്തും

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലും യുപിയിലും 120 സീറ്റുകളില്‍ പ്രതിപക്ഷ സഖ്യം വിജയിക്കും.73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി നിലംപൊത്തും എന്ന ഞെട്ടിക്കുന്ന വിലയിരുത്തലുകളാണ് പുറത്ത് വരുന്നത് . ഹിന്ദി ഹൃദയുഭൂമിയിയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തതിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രതിപക്ഷം ശക്തിയാര്‍ജ്ജിക്കുന്നത് ബിജെപി തലവേദനയോടെയാണ് കാണുന്നത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം രൂപീകരിച്ചു കഴിഞ്ഞു. ബീഹാറില്‍ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസ് ഇല്ലെങ്കിലും യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം രൂപീകൃതമായി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് യുപിയിലും ബീഹാറിലും ബിജെപി നിലം തൊടില്ലെന്നെ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തുന്നത്.ബിഎസ്പി നേതാവ് മായവതിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ബിജെപിക്ക് നേരിടേണ്ടി വരിക സമ്പൂര്‍ണ്ണ പരാജയമായിരിക്കുമെന്ന പ്രഖ്യാപനവുമായി തേജസ്വി യാദവ് രംഗത്ത് എത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുപിയിലും ബീഹാറിലും ബിജെപി തൂത്തെറിയപ്പെടും. കഴിഞ്ഞ തവണ 80 ല്‍ 73 സീറ്റുകള്‍ നേടിയ ഉത്തര്‍പ്രദേശില്‍ ബിജെപി ഇത്തവണ ഒരു സീറ്റൂം നേടില്ല. പ്രതിപക്ഷ സഖ്യം 120 ഓളം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അംബേദ്കറുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ ഭരണഘടന ഇല്ലാതാക്കി ആര്‍എസ്സിന്റെ നാഗ്പൂരിലെ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.മയാവതിയും അഖിലേഷ് യാദവും മയാവതിയും അഖിലേഷ് യാദവും യോജിച്ച നടപടയിെ ജനങ്ങള്‍ സ്വാഗതം ചെയ്തു. സഖ്യം മികച്ച വിജയം കാണുമെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. ലക്‌നൗവിലെ മായാവതിയുടെ വസതയിലെത്തി ചര്‍ച്ച നടത്തിയതിന് ശേഷമായിരുന്നു തേജസ്വി മാധ്യമങ്ങളെ കണ്ടത്.mayawati akhilesh

മഹാസഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ്സിനെ ഒഴിവാക്കിയത് ഭാവിയില്‍ നല്ലതല്ലെന്നായിരുന്നു മുതിര്‍ന്ന് ആര്‍ജെഡി നേതാവ് രംഘുവശം പ്രസാദ് ഞായറാഴ്ച പറഞ്ഞത്. കോണ്‍ഗ്രസ്സിനെ കൂടെ ചേര്‍ക്കണം കോണ്‍ഗ്രസിനെ പുറത്തുനിര്‍ത്തിയാണ് ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത്. അതു നല്ലതല്ല. കോണ്‍ഗ്രസ്സിനെ കൂടി ചേര്‍ത്തുവേണം മാഹാസഖ്യം രൂപീകരിക്കാന്‍. കോണ്‍ഗ്രസ്സില്ലാതെ പ്രതിപക്ഷ സഖ്യം പൂര്‍ണ്ണമാവില്ലെന്നുമായിരുന്നു മുന്‍കേന്ദ്ര മന്ത്രി കൂടിയായ രഘുവംശ് അഭിപ്രായപ്പെട്ടത്. മഹാസഖ്യത്തിലേക്ക് ക്ഷണം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ ഏര്‍പ്പെട്ടില്ലെങ്കിലും ബീഹാറില്‍ അവര്‍കൂടി ഉള്‍പ്പെടുന്ന മഹാസഖ്യത്തിലേക്ക് ബിഎസ്പിയെ കൂടി ക്ഷണിക്കാനാണ് ആര്‍ജെഡിയുടെ തീരുമാനം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് തേജസ്വി മായാവതിയെ കണ്ടതെന്നാണ് സൂചന.

ബീഹാറില്‍ ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവയോടൊപ്പം എന്‍ഡിഎ വിട്ടുവന്ന ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക്‌സമാത പാര്‍ട്ടി, മുകേഷ് സാഹ്നിയുടെ വികാസ്ഷീല്‍ ഇന്‍സാം പാര്‍ട്ടി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച എസ് എന്നീ പാര്‍ട്ടികളാണ് ഇപ്പോള്‍ ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിട്ടുള്ളത്. ശക്തമായ എതിര്‍പ്പ് യുപിയില്‍ മഹാസഖ്യം രൂപീകരണ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിനെകൂടി സഖ്യത്തിന്റെ ഭാഗമാക്കാന്‍ എസ്പി നേതാവ് അഖിലേഷ് യാദവിന് താല്‍പര്യമുണ്ടായിരുന്നെങ്കിലും മായാവതി ശക്തമായ എതിര്‍പ്പുയര്‍ത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് തയ്യാറായില്ല മധ്യപ്രദേശിലും രാജസ്ഥാനിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിഎസ്പി ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാനോ അനുനയ ചര്‍ച്ചകള്‍ നടത്താനോ തയ്യാറാകാതെ തങ്ങളെ തഴഞ്ഞതിലുള്ള രോഷമാണ് മായാവതിയെകൊണ്ട് കോണ്‍ഗ്രസ്സിന് എതിരായ നിലപാട് എടുപ്പിച്ചത്. മായവാതിക്ക് ക്ഷീണം സഖ്യം സാധ്യമാവാതിരുന്നതോടെ മധ്യപ്രദേശ്, രാജസ്ഥാന്‍, തിരഞ്ഞെടുപ്പുകളില്‍ ബിഎസ്പി ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. ഛത്തീസ്ഗഡില്‍ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ്സുമായി ചേര്‍ന്നായിരുന്നു ബിഎസ്പി മത്സരിച്ചത്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ രൂപീകരിച്ച്ത് മായവാതിക്ക് ക്ഷീണമാവുകയും ചെയ്തു.

Top