ബിജുരമേശ് മകളുടെ കല്ല്യാണത്തിന് പൊടിക്കുന്നത് നാല്‍പ്പത് കോടി; ആദായ നികുതി വകുപ്പും വിജിലന്‍സും അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: രാജ്യം മുഴുവനും കടുത്ത സാമ്പത്തീക നിയന്ത്രണം ഏര്‍പ്പെടുത്തിയതിനിടയ്ക്കും ബിജുരമേശും മുന്‍ മന്ത്രി അടൂര്‍ പ്രകാശും മക്കളുടെ വിവാഹം നടത്തുന്നത് 40 കോടി ചിലവിലാണെന്നാണ് കൃത്യമാല്ലാത്ത കണക്കുകള്‍ പറയുന്നത്. ഇതിനേറെ ഇരട്ടി വിവാഹത്തിന് പൊടിക്കേണ്ടിവരുമെന്നാണ് കല്ല്യാണത്തിന്റെ ആഢംബരം വ്യക്തമാക്കുന്നത്. എല്ലാം ബാങ്കുവഴിയുള്ള ഇടപാടുകള്‍ മാത്രമായി നിജപ്പെടുത്തിയതോടെ കള്ളപ്പണം ഒരിക്കലും ഉപയോഗിക്കാന്‍ പറ്റില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത്രയും പണം എവിടെ നിന്ന് എത്തിയെന്നും ഇതിനുള്ള നികുതികള്‍ അടച്ചിരുന്നോ എന്നും ആദായ നികുതി വകുപ്പ് പരിശോധിക്കും.

രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദമായ ഇടപെലുകള്‍ നടത്തിയ കോടീശ്വരനാണ് ബിജുരമേശ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കും യുഡിഎഫ് മന്ത്രിമാര്‍ക്കുമെതിരെ കോഴ ആരോപണം ഉന്നയിച്ചുകൊണ്ടാണ് ബിജുരമേശ് രംഗത്തെത്തുന്നത്. നേത്തെ വിവാഹനിശ്ചയച്ചടങ്ങില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തതു കോണ്‍ഗ്രസിലും യു.ഡി.എഫിലും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇന്നത്തെ വിവാഹച്ചടങ്ങില്‍ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യം പുതിയൊരു കലഹത്തിനു വഴിവയ്ക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുള്ളില്‍ പടര്‍ന്നിട്ടുണ്ട്. ആനയറയിലെ രാജധാനി ഗാര്‍ഡന്‍സില്‍ ഒരേക്കറില്‍ മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയില്‍ തീര്‍ത്ത പന്തലിലാണ് അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണയും ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും തമ്മിലുള്ള വിവാഹം നടക്കുന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ കതിര്‍മണ്ഡപം. ഞായറാഴ്ച വൈകീട്ട് വെണ്‍പാലവട്ടത്തെ രാജധാനി ഗാര്‍ഡന്‍സിലാണ് വിവാഹം. രാജധാനി ഇവന്റ് ആന്‍ഡ് മാനേജ്മെന്റാണ് ഒരുക്കങ്ങള്‍ നടത്തിയത്. പ്രധാനകവാടം മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ്. ഇരുവശവും പരമ്പരാഗത കൊത്തുപണികളുണ്ട്. 40 ദിവസമായി 300 തൊഴിലാളികള്‍ രാവും പകലും പണിയെടുത്താണ് കതിര്‍മണ്ഡപവും പ്രധാനകവാടവും നിര്‍മ്മിച്ചത്. 20,000 പേരാണ് വിവാഹത്തില്‍ പങ്കെടുക്കുന്നത്. കതിര്‍മണ്ഡപത്തിന്റെ മുന്നില്‍ 15,000 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമുണ്ട്. 6000 പേര്‍ക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യം രാജധാനി ഹോട്ടലാണ് ഒരുക്കുന്നത്. കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റേതാണ് രൂപകല്പന. കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

വ്യവസായി രവിപിള്ളയുടെ മകളുടെ കല്യാണച്ചടങ്ങ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാടവിവാഹമാണ് ബിജുരമേശിന്റെ മകളുടേത്. വന്‍തുക നോട്ട് പിന്‍വലിച്ചശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ ആര്‍ഭാടവിവാഹവും.അതേസമയം വിവാഹത്തെ കുറിച്ച് അന്വേഷണം വന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആദായ നികുതി വകുപ്പും വിജിലന്‍സും ആര്‍ഭാഡ വിവാഹത്തിന് എവിടെ നിന്നും പണം ലഭിച്ചു എന്നത് സംബന്ധിച്ച അന്വേഷണം നടത്തിയേക്കും. വിവാഹത്തിന്റെ പേരിലൊഴുക്കുന്ന ബഹു കോടികളുടെ കള്ളപ്പണത്തെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള പരാതികള്‍ ഇതിനോടകം തന്നെ വിജിലന്‍സിനും സര്‍ക്കാരിനും മുമ്പിലെത്തി കഴിഞ്ഞു.

അനധികൃതമായ പാര്‍വതി പുത്തനാര്‍ നികത്തിയതെന്ന് ആക്ഷേപമുള്ള ആനയറയിലെ എട്ടേക്കര്‍ വിവാദ ഭൂമിയിലാണ് 40 കോടി ചിലവഴിച്ചുള്ള വിവാഹ പന്തലും ഒരുക്കങ്ങളും തകൃതിയായി നടക്കുന്നത്. ഈ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിട്ടുള്ളതാണ്.

Top