പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കും.ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം :ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നേടിയ ബിനീഷ് കോടിയേരി ഞായറാഴ്ച രാവിലെ നാട്ടിലെത്തി. ബിനീഷ് കോടിയേരി നാട്ടിൽ തിരികെയെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അച്ഛൻ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ജയിലിൽ പോയി സന്ദർശിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. കേസ് കോടതിയിൽ നിലനിൽക്കുന്നതുകൊണ്ട് കേസ് സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇ.ഡി ക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്’. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുമോയെന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഇ.ഡിക്കെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന രീതിയിലാണ് കാര്യങ്ങൾ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെ ബെംഗളൂരു ജയിലിൽ നിന്നു പുറത്തിറങ്ങിയ ബിനീഷ് ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ബിനീഷ് പുറത്തിറങ്ങിയത്.അതേസമയം ഭീഷണിക്ക് വഴങ്ങാതിരുന്നതുകൊണ്ടാണ് താൻ ജയിലിൽ കിടക്കേണ്ടി വന്നതെന്നും കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Top