ബിനോയ് കോടിയേരി വിവാദം; മാതൃഭൂമിക്കെതിരെ 5 കോടിയുടെ മാനനഷ്ടക്കേസുമായി; അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി

തിരുവനന്തപുരം: ബിനോയ് കോടിയേരി സാമ്പത്തിക വിവാദത്തിൽ ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മലയാളത്തിലെ മാധ്യമമായ മാതൃഭൂമി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന് അബ്ദുള്ള മുഹമ്മദ് അല്‍ മര്‍സൂഖി.വാർത്ത നൽകിയ മാത്രുഭൂമിക്കെതിരെ 5 കോടിയുടെ രൂപയുടെ മാനനഷ്ടക്കേസുമായി അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി. സമ്മർദ്ദ തന്ത്രങ്ങളിലൂടെ വൻ തുക കൈപ്പറ്റനാണ് താൻ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രു. 5 ന് താൻ വാർത്താ സമ്മേളനം വിളിക്കുമെന്നുമായിരുന്നു മാത്യഭൂമിയുടെ വാർത്ത.

ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മാത്രുഭൂമി വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്നാണ് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി പരാതിയിൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മർസൂഖി ദുബായ് പോലീസിന് ഇന്നലെയാണ്പരാതി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുബായിൽ ഉയർന്നതും പേരുകേട്ട കുടുംബ പശ്ചാത്തലവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിസിനസ്സ് ശൃംഖലകളുമുള്ള തനിക്കും കുടുംബത്തിനും എതിരെ അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച മാത്യുഭൂമി ടിവിചാനലിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മാതൃഭൂമി ചാനല്‍ എഡിറ്റര്‍ക്കും മാനേജിങ് എഡിറ്റര്‍ ശ്രേയംസ് കുമാറിനുമാണ് നോട്ടീസ്. ചാനല്‍ വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നും 5 കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.വാർത്ത പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകും എന്നാണ് സൂചന.

പ്രമുഖ മാധ്യമത്തിന് മര്‍സൂഖി അയച്ച ലീഗല്‍ നോട്ടീസില്‍ നിന്നും:

‘While reporting/broadcasting a news item on 30.01.2018 relating to an alleged financial transaction, you have published/circulated the photograph of my client alleging that my client is using pressure tactics to extract money out of the alleged financial transaction which is unknown to my client. It is also alleged in the report that my client proposes to hold press conference at kerala on 05.02.2018 at 4 p.m. The said flashing of the photograph created false impression amoungst all the viewers worldwide and India that my client was involved in the alleged financial transaction which is per se highly defamatory’

വാര്‍ത്തയില്‍ ചിത്രം ഉപയോഗിച്ചതിനും വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് അഡ്വ. പര്‍ഷദ് വി ഹമീദ് മുഖേനയാണ് മര്‍സൂഖി പരാതി നല്‍കിയത്.

Top