ബിനോയ് കേസിൽ പരാതിക്കാരൻ മുഖ്യമന്ത്രിയെ കാണും.അന്ത്യശാസനവുമായി ദുബായ് കമ്പനി.ഒത്തുതീർപ്പിനും നീക്കം

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ വായ്പ തട്ടിപ്പു കത്തിനിൽക്കുന്ന രാഷ്ട്രീയ വിവാദങ്ങൾക്കിടെ ബിനോയ് കോടിയേരി ദുബായിലെത്തി. ജാസ് ടൂറിസത്തിനു നൽകിയ ചെക്ക് മടങ്ങിയ കേസിൽ നവംബറിൽ 60,000 ദിർഹം പിഴയൊടുക്കിയ ബിനോയ് ഇതുസംബന്ധിച്ചു വിവാദമുയർന്ന ശേഷം ആദ്യമായാണു ദുബായിലെത്തുന്നത്. അതിനിടെ പ്രശ്നത്തിനു പരിഹാരം തേടി മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി അനുമതി തേടി. പ്രശ്നം രമ്യമായി ഒത്തുതീർക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഒത്തുതീരുമെന്നു പ്രതീക്ഷിക്കുന്നതായും മധ്യസ്ഥ ചർച്ചകൾക്കായി മർസൂഖി കഴിഞ്ഞ ബുധനാഴ്ച കേരളത്തിലെത്തിയിരുന്നതായും മർസൂഖിയുടെ ഇന്ത്യയിലെ അഭിഭാഷകൻ റാം കിഷോർസിങ് യാദവ് പറഞ്ഞു.

മുഖ്യമന്ത്രിയെ കാണാൻ സമയം ആവശ്യപ്പെട്ടു നൽകിയ കത്തിനു മറുപടി ലഭിച്ചിട്ടില്ല. രാഷ്ട്രീയ വിവാദങ്ങൾക്കോ നിയമപോരാട്ടങ്ങൾക്കോ മർസൂഖിക്കു താൽപര്യമില്ല. മധ്യസ്ഥ ചർച്ചകളിലൂടെ പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തു മാധ്യമസമ്മേളനം വിളിച്ചിട്ടുണ്ട്. അതിനു മുൻപു പ്രശ്നം പരിഹരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത് – യാദവ് പറഞ്ഞു.നിയമ വഴിയിലൂടെ മുന്നോട്ടു പോകാതെ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ രാഖുൽ കൃഷ്ണൻ നിർബന്ധിക്കുന്നുവെന്നാണു വിദേശ വ്യവസായിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. വ്യവസായ, രാഷ്ട്രീയ രംഗത്തെ ചില പ്രമുഖർ മധ്യസ്ഥ ചർച്ചയ്ക്കു രംഗത്തു വന്നിരുന്നു. എന്നാൽ പണം തിരികെ നൽകുന്നതു സംബന്ധിച്ചു ധാരണയിലെത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിബ്രുവരി അഞ്ചിനകം ബിനോയ് കോടിയേരി തങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തില്ലെങ്കില്‍ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടി മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തുമെന്ന അന്ത്യശാസനവുമായി ദുബായ് കമ്പനി.ബിനോയ് കോടിയേരിക്ക് 13 കോടി രൂപ നല്‍കിയെന്ന് പറയുന്ന കമ്പനിയാണ് അന്ത്യശാസനവുമായി രംഗത്തു വന്നിരിക്കുന്നത്. കമ്പനി ഉടമ മര്‍സൂഖി ഇന്ത്യയിലെത്തിയതിന് പിന്നാലെയാണ് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്ന മധ്യസ്ഥരെ കമ്പനി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഫിബ്രുവരി അഞ്ചിനകം എല്ലാ കാര്യങ്ങളിലും ഒത്തുതീര്‍പ്പുണ്ടാക്കണം. അല്ലെങ്കില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പുറത്തുവിടുമെന്നും ഇപ്പോള്‍ മറച്ചു വച്ച പലകാര്യങ്ങളും മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്നുമാണ് കമ്പനിയുടെ നിലപാട്.

ബിനോയിയുടെ പേരില്‍ കേസോ യാത്രാവിലക്കോ ഇല്ലെന്ന് രേഖകള്‍ വച്ചു വാദിച്ച് വിഷയത്തില്‍ പ്രതിരോധം തീര്‍ത്ത സിപിഎമ്മിനെ ശരിക്കും പ്രതിസന്ധിയിലാക്കുന്നതാണ് മര്‍സൂഖിയുടെ പുതിയ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും മര്‍സൂഖി ശ്രമമാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ മര്‍സൂഖിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സമയം ചോദിച്ചിട്ടുണ്ട്.

അതിനിടെ മകനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നത്തിൽ ഇടപെട്ടില്ലെന്നും അവിടെ നടന്ന ഒരു ബിസിനസിലും തനിക്കു പങ്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദുബായിൽ നടന്ന സംഭവമാണെങ്കിൽ അവിടെയാണല്ലോ നിയമനടപടിയുണ്ടാകേണ്ടത്. ബിനോയ് ദുബായിലുണ്ട്; പിന്നെന്തിനാണ് അറബി ഇവിടെ കിടന്നു കറങ്ങുന്നത്. നിയമനടപടിക്കു ദുബായിലാണല്ലോ അറബിക്കു സൗകര്യം – ബിനോയിക്കെതിരെ പരാതി നൽകിയ ദുബായ് ജാസ് ടൂറിസം കമ്പനി മാനേജിങ് ഡയറക്ടർ ഹസൻ ഇസ്മാഈൽ അബ്ദുല്ല അൽ മർസൂഖി ഇന്ത്യയിലെത്തിയതിനെക്കുറിച്ചു കോടിയേരി പറഞ്ഞു. വാർത്ത സംബന്ധിച്ചു പാർട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

Top