കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരേയുള്ള കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ വീണ്ടും സമരരംഗത്ത് ഇറങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി നല്‍കുന്നത്.
എറണാകുളം ഹൈക്കോടതിയിലെ വഞ്ചി സ്‌ക്വയറില്‍ സെപ്റ്റംബറില്‍ പതിനഞ്ച് ദിവസം കന്യാസ്ത്രീമാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്. കുറ്റപത്രം വൈകിയതോടെയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പങ്കെടുക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നാളെ കൊച്ചിയില്‍ നടക്കാനിരിക്കുകയായിരുന്നു.
മഠത്തിലെ അഞ്ച് കന്യാസ്ത്രീകളാണ് സമരത്തിന് ഇറങ്ങിയതോടെ സമൂഹം ഒന്നടങ്കം ഇത് ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്. ബിഷപ്പിന്റെ അറസ്റ്റുണ്ടായെങ്കിലും തുടര്‍നടപടികള്‍ക്ക് വേഗതയുണ്ടായില്ല. കുറ്റപ്പത്രം നവംബറില്‍ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘംഅവകാശപ്പെടുന്നത്. എന്നാല്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങള്‍ പിന്നെയും താമസിക്കുകയായിരുന്നു.