തൃപ്പൂണിത്തുറ: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണസംഘം ചോദ്യം ചെയ്തത് ഏഴുമണിക്കൂര്‍. നാളെയും ചോദ്യം ചെയ്യല്‍ തുടരും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് ഫ്രാങ്കോ ചോദ്യം ചെയ്യലിനിടെ ആവര്‍ത്തിച്ചു. നേരത്തെ തയ്യാറാക്കിയ 104 ചോദ്യങ്ങളാണ് പോലീസ് ബിഷപ്പിന് മുന്നില്‍ അവതരിപ്പിച്ചത്.
2014 മെയ് മാസത്തില്‍ ആദ്യമായി മഠത്തില്‍ പോയെങ്കിലും അവിടെ തങ്ങിയില്ലെന്നും ബിഷപ്പ് പറയുന്നു. കന്യാസ്ത്രീ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം നിഷേധിച്ചായിരുന്നു ബിഷപ്പ് ചോദ്യം ചെയ്യലിലുടനീളം മൊഴി നല്‍കിയത്. പരാതിക്കാരി ഹാജരാക്കിയ പല തെളിവുകളും സന്ദേശങ്ങളുടെ പകര്‍പ്പും എഡിറ്റ് ചെയ്തു എന്ന വാദിയ പ്രതിയാക്കുന്ന വാദവും മെത്രാന്‍ ഉന്നയിച്ചു.
എന്നാല്‍ അറസ്റ്റ് ഇന്ന് ഉണ്ടായില്ലെങ്കിലും നാളെ വീണ്ടും ചോദ്യം ചെയ്യല്‍ തുടരും എന്നാണ് അനവേഷണ സംഘം വ്യക്തമാക്കുന്നത്. ഇന്ന് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഒന്നും തന്നെ പറയാന്‍ കഴിയില്ലെന്നും അത് അന്വേഷണ പുരോഗതിയില്‍ ഉള്‍പ്പെടുന്ന കാര്യമാണ് എന്നുമാണ് കോട്ടയം എസ്പി ഹരിശങ്കര്‍ പ്രതികരിച്ചത്.മൊഴി പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ.
മഠത്തില്‍ താമസിച്ചുവെന്ന പറയുന്ന രേഖകള്‍ കന്യാസ്ത്രീ മഠത്തില്‍ നിന്നും തിരുത്തിയതാകും എന്നും ബിഷപ്പ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തെറ്റാണ് എന്ന ബിഷപ്പിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി പുറത്തേക്ക് കൊണ്ട് വന്ന സമയത്ത് എഐവൈഎഫ് പ്രതിഷേധവും സ്ഥലത്തുണ്ടായി. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ വാഹനത്തിന്റെ അടുത്ത് വരെ എത്തിയത്. ഇവര്‍ നേരത്തെ തന്നെ സ്ഥലത്ത് തമ്പടിച്ചിരുന്നു.
നാളെയും ചോദ്യം ചെയ്യല്‍ തുടരും. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറയുകയായിരുന്നു ബിഷപ്പ്. മെയ് 5 ന് കുറവിലങ്ങാട് മഠത്തില്‍ പോയെങ്കിലും അവിടെ താമസിച്ചിട്ടില്ല. സംഭവം നടന്ന ദിവസങ്ങളില്‍ താന്‍ മഠത്തില്‍ പോയിട്ടേയില്ല. കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെ ചടങ്ങില്‍ ബിഷപ്പിനൊപ്പം പങ്കെടുത്തു. പീഡനം നടന്നുവെന്ന് പറയുന്നതിന്റെ തൊട്ടടുത്ത ദിവസം എങ്ങനെയാണ് അടുത്തിടപഴകിയതെന്നും ബിഷപ്പ് ചോദിക്കുന്നു. അതിലൊന്ന് മെയ് 6 ന് കന്യാസ്ത്രീയുടെ വീട്ടില്‍ എത്തിയ പരിപാടി. അവിടെ ഒരു കുഴപ്പവുമില്ലാതെ കന്യാസ്ത്രീ നില്‍ക്കുന്നു. വീഡിയോ ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ് ബിഷപ്പ് കൈമാറിയത്.
2014 മെയ് 5 ന് ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണം നടത്തി. പ്രശ്‌നമുണ്ടായെങ്കില്‍ എങ്ങനെ കന്യാസ്ത്രീ അടുത്തിടപെടും എന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് ചോദിക്കുന്നു. 104 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടേക്ക് വന്നയുടന്‍ തന്നെ ബിഷപ്പ് പറഞ്ഞ കാര്യം, കന്യാസ്ത്രീ ദുരാരോപണം ഉന്നയിക്കുകയാണ്. വ്യാജമായ മൊഴിയാണ് കന്യാസ്ത്രീയുടേത്. പ്രധാനമായും ഉണ്ടായത് 2014 മെയ് 5 ന് പോയിരുന്നോ? ആദ്യത്തെ മൊഴിയില്‍ അന്ന് തൊടുപുഴയിലായിരുന്നു എന്നാണ് പറഞ്ഞത്. ഇപ്പോള്‍ മൊഴി കൊടുത്തിരിക്കുന്നത് അവിടെ താമസിച്ചിരുന്നില്ല. 13 തവണ പീഡിപ്പിച്ചു എന്ന് കന്യാസ്ത്രീ പറയുന്നു. ബിഷപ്പ് പറഞ്ഞത് 9 ദിവസമേ അവിടെ താമസിച്ചിരുന്നുള്ളൂ. ലോഗ്ബുക്ക് തിരുത്തിയത് കന്യാസ്ത്രീകളാണെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ശരിയല്ലെന്നാണ് വിവരം കിട്ടിയത്.
വ്യക്തി വൈരാഗ്യം മൂലമാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ കന്യാസ്ത്രീക്കെതിരെ ആരോപണമുന്നയിച്ചപ്പോള്‍ പോലീസ് വിലക്കിയെന്നാണ് ലഭ്യമായ വിവരം.
ഇന്ന് രാവിലെ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂറോളം നീണ്ടു നിന്നു. ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയെന്ന വാദം ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ പറഞ്ഞ ദിവസങ്ങളില്‍ മഠത്തില്‍ താമസിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിനിടെ ബിഷപ് പറഞ്ഞു. പീഡന പരാതിക്കു പിന്നില്‍ ദുരുദ്ദേശ്യമാണുള്ളത്. ചോദ്യാവലി പ്രകാരം തന്നെ മറുപടി വേണമെന്ന് ബിഷപിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച ചോദ്യം 6.30 വരേ തുടര്‍ന്നു. കോട്ടയം എസ്പി ഹരിശങ്കറും വൈക്കം ഡിവൈഎസ്പി കെ.സുഭാഷുമാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്.
ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്ന ബിഷപ്പിന് നേരെ എഐവൈഎഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കരിങ്കോടി വീശി. പ്രതിഷേധക്കാര്‍ വാഹനത്തില്‍ അടിക്കുകയും ചെയ്തു.അതിനിടെ, കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയെ ആശുപത്രിയിലേക്കു മാറ്റി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയിലെ സമരപ്പന്തലില്‍ നിരാഹാരത്തിലായിരുന്ന ഇവരെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആശുപത്രിയിലും നിരഹാരം തുടരുമെന്ന് സഹോദരി അറിയിച്ചു.