ഇടതുപക്ഷത്തിനായി ഇനി പ്രസംഗമുഖത്തിറങ്ങിയാല്‍ ജനങ്ങള്‍ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്

കൊച്ചി: വര്‍ഷങ്ങളായി ഇടതുപക്ഷത്തിന് വേണ്ടി പ്രസംഗ മുഖത്തിറങ്ങുന്ന താന്‍ ഇനി അത് ചെയ്യുമ്പോള്‍ ജനങ്ങള്‍ കാര്‍ക്കിച്ച് തുപ്പുമെന്നും. അങ്ങനെ ചെയ്യാതിരിക്കണമെങ്കില്‍ ബിഷപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം വിജയിക്കാന്‍ വേണ്ടി പ്രസംഗിക്കാന്‍ ഇറങ്ങുന്ന ഒരാളാണ് ഞാന്‍. ഇനിയും ഇടതുപക്ഷത്തിന് വേണ്ടി പ്രസംഗിക്കാന്‍ ഇറങ്ങും. എന്നാല്‍ ഇനിയും ഇറങ്ങുമ്പോള്‍ ജനങ്ങള്‍ എന്റെ മുഖത്തു നോക്കി തുപ്പും. അങ്ങനെ ജനങ്ങള്‍ തുപ്പാതിരിക്കാന്‍ വേണ്ടി ഒരു ഇടതുപക്ഷ അനുഭാവി എന്ന നിലയില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു -ചുള്ളിക്കാട് പറഞ്ഞു.

Top