ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമമെന്ന് പിസി ജോര്‍ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കാന്‍ കൃത്രിമമായി പൊലീസ് തെളിവുകളുണ്ടാക്കുന്നുവെന്ന വാദവുമായി പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി.ജോര്‍ജ് ആക്ഷേപമുന്നയിച്ചത്.
പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി.ജോര്‍ജ് പറഞ്ഞു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

Top