ജലന്ധർ:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം .ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും ഇതിനു പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.
ഇതിന് പിന്നാലെ വന്‍ സന്നാഹമാണ് ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ വന്‍ പൊലീസ് വിന്യാസമാണുള്ളത്. ബിഷപ്പ് ഹൗസിന് മുന്‍പിലുള്ള റോഡിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. വാഹന ഗതാഗതം തടഞ്ഞു.
പരാതിയിൽ പറയുന്ന ആദ്യ സംഭവം 2014ലാണ് നടന്നതെന്നും. പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടർനടപടികളിലേക്ക് പോകാനാകൂവെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. എപ്പോൾ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി.തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്ക് ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും സർക്കാർ ചൂണ്ടിക്കാണിച്ചു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണം കോടതി മേൽനോട്ടത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. അറസ്റ്റ് വൈകുന്ന സാഹചര്യത്തിലാണ് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് കോടതിയെ സമീപിച്ചത്.
ബിഷപ്പിനെതിരായ പരാതിയിലെ ആദ്യ സംഭവം നടക്കുന്നത് 2014 ല്‍ ആയതിനാലാണ് അന്വേഷണത്തിന് സമയമെടുത്തതെന്നാണ് സര്‍ക്കാര്‍ വാദം. തെളിവുകൾ പരിശോധിച്ച ശേഷമാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ആരോപണത്തിൽ കഴമ്പുണ്ട് എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പിനെതിരായ പരാതി ശരിവെക്കുന്ന തെളിവുകൾ ലഭിച്ചു. തെളിവുകൾ പൂര്‍ണമായാൽ അറസ്റ്റിലേക്ക് നീങ്ങും.കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു. കേസ് ഇന്ന് തന്നെ വീണ്ടും കോടതി പരിഗണിക്കും. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.