മിഷണറീസ് ഓഫ് ജീസസ് മദര്‍ സുപ്പീരിയര്‍ കൂട്ടുക്കൊടുപ്പ്കാരി:തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീർ ;നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു;സിസ്റ്റര്‍ അനുപമ

സ്വന്തം ലേഖകൻ

കൊച്ചി:ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച സിസ്റ്റർ അംഗമായ മിഷണറീസ് ഓഫ് ജീസസ് മദര്‍ സുപ്പീരിയര്‍ കൂട്ടുക്കൊടുപ്പ്കാരിയാണെന്ന് സമര സമിതിയിലെ അംഗം സിസ്റ്റര്‍ അനുപമ ആരോപിച്ച് രംഗത്ത് .മദർ സുപ്പീരിയറിനെതിരെ കടുത്ത പ്രതികരണവുമായിട്ടാണ് സിസ്റ്റര്‍ അനുപമ രംഗത്ത് വന്നിരിക്കുന്നത് . മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റെജീന ബിഷപ്പിനായി നിലകൊള്ളുകയായിരുന്നുവെന്നും അവര്‍ ഒരു കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ചുവെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.കന്യാസ്ത്രീയുടെ പീഡന പരാതി അവഗണിക്കുകയും പരാതിക്കാരിയുടെ ചിത്രമടക്കം പുറത്തുവിടുകയും ചെയ്തതിനെക്കുറിച്ചായിരുന്നു സമരമുഖത്തുള്ള സിസ്റ്റര്‍ അനുപമയുടെ പ്രതികരണം.

‘അമ്മ പീഡനത്തിനിരയായാല്‍ മക്കള്‍ നോക്കി നില്‍ക്കണോ. ജീവിതത്തില്‍ അത്തരമൊരു അനുഭവത്തിന് മുന്നില്‍ നില്‍ക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങള്‍ക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതര്‍ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യം’ സിസ്റ്റര്‍ അനുപമയുടെ പറയുന്നു. ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സിസ്റ്റർ അനുപമ ഇത് പങ്കുവച്ചത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗപ്പെടുത്തിയെന്ന് പരാതി നല്‍കിയ കോട്ടയം കുറവിലങ്ങാട് മിഷനറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് നീതി നേടിക്കൊടുക്കാന്‍ പോരാട്ടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സിസ്റ്റര്‍ അനുപമ. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അനുപമയും സഹപ്രവര്‍ത്തകരും അമ്മയെന്നാണ് വിശേഷിപ്പിക്കുന്നത്.

റജീന സ്വയം ക്രൂശിക്കപ്പെടുകയാണ്. അവര്‍ ഫ്രാങ്കോയെ സംരക്ഷിക്കുന്നു. മദര്‍ സുപ്പീരിയര്‍ അധികാരമുണ്ടെങ്കിലും സ്വന്തമായി തീരുമാനമെടുക്കാതെ ഫ്രാങ്കോയുടെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. എല്ലാ പരാതികളും അവര്‍ മുക്കിയെന്നും അനുപമ പറഞ്ഞു. ഇതെല്ലാം പൊതുസമൂഹം മനസിലാക്കിയതുകൊണ്ടാണല്ലോ അവര്‍ പിന്തുണയുമായി എത്തുന്നത്. അപ്പച്ചന്‍മാര്‍, അമ്മച്ചിമാര്‍, കുഞ്ഞുങ്ങള്‍ എല്ലാവരും പിന്തുണയറിയിച്ച് വിളിക്കുന്നു. ഞങ്ങളുടെ കണ്ണീരു കാണുമ്പോള്‍ വീട്ടിലിരിക്കാന്‍ കഴിയുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ക്കൊപ്പം സമരപ്പന്തലിലെത്തി കരുത്തു നല്‍കുന്നു. ഇത് സഭയും മിഷനറീസ് ഒഫ് ജീസസും തിരിച്ചറിയണമെന്നും അനുപമ.

തന്നെക്കൊണ്ട് ഇപ്പോഴാണ് സത്യം മനസിലായതെന്ന് ബലമായി എഴുതി വാങ്ങിച്ചു. അതിനിടയില്‍ എനിക്ക് എവിടെ നിന്നോ ശക്തി കിട്ടി. അമ്മ പിതാവിനൊപ്പം കിടക്കാന്‍ സമ്മതിക്കാത്തതല്ലേ പ്രശ്‌നമെന്ന് ചോദിച്ച് മുറിയില്‍ നിന്നിറങ്ങി പോയെന്നും സിസ്റ്റര്‍ വിശദീകരിച്ചു. ഫ്രാങ്കോയുടെ മാനസിക- ശാരീരിക പീഡനങ്ങളില്‍ 20 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു. ഇവര്‍ ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നവരാണ്. അതിനാല്‍ കൂടുതലൊന്നും പറയാനാവില്ലെന്നും അനുപമ.തങ്ങള്‍ക്ക് മാസം 500 രൂപ മാത്രമാണ് ശമ്പളമെന്നും അത് സ്വരുക്കൂട്ടിയാണ് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു നേരത്തെ വസ്ത്രങ്ങള്‍ വാങ്ങിയ ബില്ല് നല്‍കിയാല്‍ പണം തരുമായിരുന്നു. ഇപ്പോഴതില്ല. ജോലി ചെയ്താല്‍ ശമ്പളം സഭയ്ക്കാണ്:- സിസ്റ്റര്‍ അനുപമ

അതേസമയം ബിഷപ്പ് കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയ്ക്ക് വന്നപ്പോളെന്ന് വെളിപ്പെടുത്തല്‍. അന്ന് തിരിച്ച് വീട്ടില്‍ പോകാന്‍ നിന്ന കന്യാസ്ത്രീയെ ബിഷപ്പ് നിര്‍ബന്ധപൂര്‍വ്വം അവിടെ താമസിപ്പിക്കുകയായിരുന്നു. എറണാകുളത്ത് സിസ്റ്റര്‍മാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ അനുപമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2014 മേയ് അഞ്ചിനാണ് കുറവിലങ്ങാട് മിഷണറീസ് ഒഫ് ജീസസ് കോണ്‍വെന്റിലെ 20ാം നമ്പര്‍ മുറിയിലായിരുന്നെന്നും അനുപമ പറയുന്നു.

Top