സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ അവസാനിച്ച് എല്ലാം തുറക്കുമ്പോൾ സംസ്ഥാനത്തെ മദ്യ ശാലകളും തുറക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ.
കശുവണ്ടി കർഷകർക്ക് കൂടുതൽ വരുമാനം ലഭിക്കുന്നതിനായി ഗോവ മാതൃകയിൽ കശുമാങ്ങയിൽ നിന്നും മദ്യം ഉൽപ്പാദിപ്പിക്കുന്നത് പരിഗണനയിലാണ്. പദ്ധതി നടപ്പായാൽ കശുവണ്ടി കർഷകർക്ക് മികച്ച വരുമാനം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിദരിദ്ര വിഭാഗങ്ങളുടെ ഉന്നമനമാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യാകതമാക്കി. ആയിരത്തിൽ അഞ്ച് പേർക്ക് എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ തൊഴിൽ നൽകുമെന്നും ഗോവിന്ദൻ മാസ്റ്റർ.
ഓരോ വാർഡിലും ഓരോ പുതിയ കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങും. പുതിയ തലമുറയെ കുടുംബശ്രീയിൽ അംഗങ്ങളാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതോടൊപ്പം കുടുംബശ്രീ വഴി ഓരോ വാർഡിലും തൊഴിൽ സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.