ന്യുഡൽഹി :ബിജെപി ഇതുവരെ പ്രഖ്യാപിക്കാത്ത പത്തനതിട്ട പാർലമെന്റ് മണ്ഡലത്തിൽ ബി രാധാകൃഷ്ണമേനോൻ സ്ഥാനാർത്ഥിയാകും എന്ന് സൂചന .എൻഎസ്എസിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് ബി രാധാകൃഷ്‌ണമേനോൻ ആണ് പത്തനംതിട്ടയിൽ വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർഥി എന്ന വിലയിരുത്തലിൽ ആണ് രാധാകൃഷ്ണമേനോനെ പരിഗണിക്കുന്നത് .ബിജെപി കേന്ദ്രനേതൃത്വം അതിനായി പച്ചക്കോടി കാട്ടിയതായാണ് ഡൽഹിയിൽ നിന്നും കിട്ടുന്ന സൂചനകൾ .
ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പ്രസിഡന്റ് ആയിരുന്നു ബി. രാധാകൃഷ്‌ണമേനോൻ. കേരളത്തിൽ എൻ.എസ്.എസ് ആവശ്യപ്പെട്ടിരിക്കുന്ന ഏക സ്ഥാനാർഥിയാണ് ബി. രാധാകൃഷ്ണ മേനോൻ ബിജെപിക്കും പ്രിയങ്കരനാണ് . വെള്ളാപ്പള്ളിയുടെ ഉറ്റ സുഹൃത്തും കറതീർന്ന രാഷ്ട്രീയ പ്രവർത്തകനുമാണ് ബി.രാധാകൃഷ്ണമേനോൻ. കൊച്ചിൻ ഷിപ്പിയാർഡ് ഡയറക്ടർ ആണ് ചുറുചുറുപ്പുള്ള ചെറുപ്പക്കാരൻ -അയ്യപ്പഭക്തൻ എന്നിവയും സ്ഥാനാർത്ഥി പട്ടികയിൽ എത്താൻ മുൻഗണനയാണ്. ബി.രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കണം എന്ന് എൻ എസ് എസ് ശ്രീധരൻപിള്ളയോടും ആവശ്യപ്പെട്ടിരുന്നു.
അതേസമയം പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ സംസ്ഥാന ബിജെപി നേതാക്കൾക്ക് അതൃപ്തി. കേന്ദ്രത്തിന് മുന്നിൽ എന്തെങ്കിലും തടസ്സമുണ്ടോ എന്നറിയില്ലെന്ന് എംടി രമേശ് പറഞ്ഞു. ധാരണയായിട്ടും സുരേന്ദ്രനെ പ്രഖ്യാപിക്കാത്തതിൽ മുരളീധരപക്ഷത്തിന് അമർഷമുണ്ട്. ഇന്ന് വൈകീട്ടോടെ പ്രഖ്യാപനം വരുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. സ്ഥാനാർത്ഥിയാകാൻ നേതാക്കൾ തമ്മിൽ പോര് നടന്ന പത്തനംതിട്ടയിലെ സസ്പെൻസ് തുടരുന്നതിൽ ബിജെപി ക്യാമ്പിൽ ആകെ ആശയക്കുഴപ്പം. ചിലർ സ്വാഭാവികകാലതാമസം എന്ന് വിശദീകരിക്കുമ്പോൾ മറ്റു ചില നേതാക്കൾ അതൃപ്തി പരസ്യമാക്കി രംഗത്തു വന്നു.
ധാരണയായിട്ടും സുരേന്ദ്രനെ പ്രഖ്യാപിക്കാത്തതിലാണ് മുരളീധരപക്ഷത്തിന് അതൃപ്തി. പത്തനംതിട്ട സീറ്റില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ജയസാധ്യതയെ ബാധിക്കുമെന്നാണ് അവരുടെ നിലപാട്. അവസാന നിമിഷം പത്തനംതിട്ടയില്‍ നിന്നും തന്‍റെ പേര് വെട്ടിയതിൽ കടുത്ത അതൃപ്തിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എന്നാല്‍ പിള്ളയോ സുരേന്ദ്രനോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.ചൊവ്വാഴ്ച ചേർന്ന ചേർന്ന തെരഞ്ഞെടുപ്പ് സമിതിയാണ് കേരളത്തിലെ പട്ടിക അംഗീകരിച്ചത്. തർക്കം മൂലം പത്തനംതിട്ടയിൽ തീരുമാനം അന്ന് അമിത്ഷാക്ക് വിട്ടിരുന്നുവെന്ന വിവരമുണ്ട്.