താമര വീഴ്ച്ച തുടരുന്നു …ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ്..15 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന്റെ മിന്നും വിജയം

റാഞ്ചി: സുപ്രധാനമായ രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളാണ് ഇന്ന് ഗുജറാത്തിലും ജാര്‍ഖണ്ഡിലും നടന്നത്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വികളും അതില്‍ മൂന്ന് സംസ്ഥാനങ്ങളിലെ ഭരണ നഷ്ടവും ക്ഷീണിപ്പിച്ച ബിജെപിക്ക് വീണ്ടും കനത്ത പ്രഹരം.ജാര്‍ഖണ്ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ മലർത്തിയടിച്ച് കോൺഗ്രസ് വിജയം കൊയ്തു. 15 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ നമന്‍ ബിക്സല്‍ കോന്‍ഗരി ബി.ജെ.പിയുടെ ബസന്ത് സോറെങിനെ 9658 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.ഗുജറാത്തിലെ അഭിമാനപ്പോരാട്ടത്തില്‍ ജസ്ദാന്‍ മണ്ഡലത്തില്‍ ബിജെപി തന്നെ വിജയം കണ്ടു.

20 റൗണ്ട് വോട്ടുകളും എണ്ണിയപ്പോള്‍ കോന്‍ഗരിയ്ക്ക് 40,343 വോട്ടും സോറങ്ങിന് 30,685 വോട്ടുകളുമാണ് ലഭിച്ചത്. ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയാണ് ഇന്നത്തേത്.വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയായിരുന്നു. മണ്ഡലത്തില്‍ വിജയപ്രതീക്ഷയുണ്ടായിരുന്ന ജാര്‍ഖണ്ഡ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മേനോന്‍ എക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 16,445 വോട്ടുകളാണ് എക്കയ്ക്ക് ലഭിച്ചത്. എംഎല്‍എയായിരുന്ന എനോസ് എക്കയുടെ ഭാര്യയാണ് മേനോന്‍ എക്ക.bjp

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂള്‍ അധ്യാപകന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട എനോസ് അയോഗ്യനായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. ഈ വര്‍ഷം ജൂണില്‍ നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. സിള്ളി ഗോമിയ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി എത്തിയത്. ബൂത്ത തലത്തില്‍ നടത്തിയ മികച്ച പ്രവര്‍ത്തനമാണ് തങ്ങളുടെ വിജയത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് കിഷോറെ പറഞ്ഞു.

കോൾബിറ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ ബസന്ത് സോറങും കോൺഗ്രസിന്റെ നമന്‍ ബിക്‌സല്‍ കൊങ്ങരിയും തമ്മിലായിരുന്നു പോരാട്ടം. കോൾബിറ മണ്ഡലത്തിൽ ഝാർഖണ്ഡ് പാർട്ടി എംഎൽഎ. എനോസ് ഏക്ക കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെ സ്ഥാനം ഒഴിയുകയായിരുന്നു . ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ തുടക്കം മുതല്‍ക്കേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കൊങ്ങരി തന്നെ ആയിരുന്നു ലീഡ് ചെയ്ത് കൊണ്ടിരുന്നത്.

ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ ഒടുക്കം വിജയം കോണ്‍ഗ്രസിനൊപ്പം നിന്നു. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോലിബെറയില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നമന്‍ ബിക്‌സല്‍ കൊങ്ങരി 9658 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കൊങ്ങരി 40343 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപിയുടെ സോറെംഗ് 30685 വോട്ടുകള്‍ നേടി.

സില്ലിയിലും ഗോമിയയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്ക് പിറകില്‍ രണ്ടാമതായിരുന്നു ബിജെപി. അതേസമയം ഗുജറാത്തിലെ ജസ്ദാനില്‍ വിജയിക്കാന്‍ സാധിച്ചത് ബിജെപിക്ക് ആശ്വാസകരമാണ്. 19985 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കുന്‍വര്‍ജി ബാവലിയ കോണ്‍ഗ്രസ് ശക്തി കേന്ദ്രത്തില്‍ ജയിച്ചത്. അവ്‌സാര്‍ നാകിയ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

Top