കര്‍ണ്ണാടക പിടിച്ചടക്കി ബിജെപി, കോണ്‍ഗ്രസിന് കനത്ത തോല്‍വി,15-ല്‍ 12 സീറ്റും ബിജെപിക്ക് . ഒരു സീറ്റ് പോലും നേടാതെ ജെഡിഎസ്

കര്‍ണ്ണാടക: ബെംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി യെദിയൂരപ്പ സര്‍ക്കാര്‍.തകർന്നടിഞ്ഞു കോൺഗ്രസും ജെഡിഎസും .ഉപതിരഞ്ഞെടുപ്പില്‍ 15-ല്‍ 12 സീറ്റും നേടിയാണ് ബിജെപിയുടെ ഉജ്ജ്വല വിജയം. കോണ്‍ഗ്രസ്,ജെഡിഎസ് സീറ്റുകള്‍ പിടിച്ചെടുത്ത് ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ വീണ്ടും ഭരണം ഉറപ്പിച്ചു.

അതേസമയം, വിമതരെ പാഠം പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസിന് കനത്ത തോല്‍വിയായിരുന്നു. രണ്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. സ്വതന്ത്രന്‍ ഒരു സീറ്റും സ്വന്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും സ്വന്തമാക്കാന്‍ ജെഡിഎസിന് കഴിഞ്ഞില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉപതെരഞ്ഞെടുപ്പില്‍ നേടിയ 12 സീറ്റുകള്‍ ഉള്‍പ്പെടെ ബിജെപിക്ക് 118 പേരുടെ അംഗബലമാണ് ഇപ്പോള്‍ ഉള്ളത്. നേരത്തെ, 106 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. ബിഎസ് യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്താന്‍ മിനിമം ആറ് സീറ്റായിരുന്നു വേണ്ടത്. എന്നാല്‍ 12 സീറ്റുകള്‍ സ്വന്തമാക്കി അട്ടിമറി വിജയമാണ് ബിജെപി സ്വന്തമാക്കിയത്. എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നു.ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച 11 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയവരാണ്. ജയിച്ച 12 പേര്‍ക്കും മന്ത്രി സ്ഥാനം നല്‍കുമെന്ന് യെദ്യൂരപ്പ ഉറപ്പ് നല്‍കി.

മുതിർന്ന നേതാക്കളായ എ എച് വിശ്വനാഥ്, എം ടി ബി നാഗരാജ് എന്നിവർക്ക് കാലിടറി. ബിജെപി വിമതനായ ശരത് ബചഗൗഡയാണ് നാഗരാജിനെ വീഴ്ത്തിയത്. സഭയിൽ ശരത് ബിജെപിയെ പിന്തുണച്ചേക്കും. മിക്ക വിമത എം എൽ എമാരുടെയും ഭൂരിപക്ഷം ഇരട്ടിയായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത് പോയ മണ്ഡലങ്ങളിൽ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോൺഗ്രസ്‌ താരതമ്യേന ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയതും ബിജെപിക്ക് അനുഗ്രഹമായി. യെദ്യൂരപ്പയ്ക്ക് അനുകൂലമായി ലിംഗായത് വോട്ട് ധ്രുവീകരണം ഉണ്ടായതും പ്രകടം.

ജെഡിഎസിന്റെ സിറ്റിങ് സീറ്റായ ഹുൻസൂർ പിടിച്ചെടുത്തത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. തട്ടകമായ മണ്ഡ്യയിലെ കെ ആർ പെട്ട് കൂടി പോയത് ജെഡിഎസിന് ക്ഷീണമായി. നിലവിൽ 222 അംഗ സഭയിൽ 117 സീറ്റിന്റെ സുരക്ഷിത ഭൂരിപക്ഷമായി ഇതോടെ ബിജെപിക്ക്. 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കഴിയാതിരുന്ന പാർട്ടിയാണ് ഒന്നര വർഷം കൊണ്ട് 13 ഉപതെരഞ്ഞെടുപ്പ് ജയങ്ങളിലൂടെ ഭൂരിപക്ഷം പിടിക്കുന്നത്.

മൂന്ന് സർക്കാരുകളുടെ സത്യപ്രതിജ്ഞയാണ് അടുത്തടുത്ത് കർണാടകം കണ്ടത്. യെദിയൂരപ്പ, പിന്നെ കുമാരസ്വാമി, വീണ്ടും യെദിയൂരപ്പ. വിശ്വാസവോട്ട് തോറ്റ് രണ്ട് ദിവസം കൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്ന ആദ്യ ഊഴത്തിന് ശേഷം, സഖ്യസർക്കാരിനെ വീഴ്ത്തി വീണ്ടും അധികാരമേറ്റ യെദിയൂരപ്പക്ക് മുഖ്യമന്ത്രിക്കസേരയിൽ ഒടുവിൽ ഇരിപ്പുറയ്ക്കുന്നു. ഒടുവിൽ കേവല ഭൂരിപക്ഷമുളള ഒറ്റക്കക്ഷി കർണാടകം ഭരിക്കുന്നു.

മൂന്നര വർഷത്തേക്ക് രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കിയ യെദിയൂരപ്പക്ക് ഇനി വെല്ലുവിളി സ്വന്തം ക്യാമ്പിലെ തർക്കങ്ങളാവും. മന്ത്രിസ്ഥാനം വിമതർക്ക് വാഗ്ദാനം ചെയ്തുകഴിഞ്ഞു. വലിയ നിര നേതാക്കൾ ബിജെപിയിൽ മന്ത്രിമാരാവാൻ കാത്തിരിക്കുന്നു. എല്ലാ വിലപേശലുകളെയും അതിജീവിക്കുന്നതിനെ ആശ്രയിച്ചിരിക്കും സർക്കാരിന്‍റെ പോക്ക്. കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലോടെ വിഭാഗീയ നീക്കങ്ങൾ പ്രകടമായ കർണാടക ബിജെപിയിൽ, നേതാവ് താൻ തന്നെയെന്ന് ഉറപ്പിക്കുക കൂടിയാണ് യെദിയൂരപ്പ.

സഖ്യസർക്കാരിനെ മറിച്ചിട്ട വിമതരുടെ ജയം കോൺഗ്രസിന് വൻ നിരാശയായി. ബിജെപി കേവലഭൂരിപക്ഷത്തിലെത്തിയില്ലെങ്കിൽ ജെഡിഎസുമായി ചേർന്ന് സഖ്യസർക്കാരുണ്ടാക്കാനുളള ആലോചനകൾ പാർട്ടി തുടങ്ങിയിരുന്നു. അത് വെറുതെയായി. സിദ്ധരാമയ്യ,ഡി കെ ശിവകുമാർ, ജി പരമേശ്വര ഗ്രൂപ്പുകളുണ്ടാക്കിയ വിഭാഗീയ പ്രശ്നങ്ങളും വിമതർ കൂറുമാറിയപ്പോഴുണ്ടായ സംഘടനാ ദൗർഭല്യവും കോൺഗ്രസിന് തിരിച്ചടിയായി.

സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് കളമൊരുങ്ങിയത്. 17-ല്‍ 15 ഇടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 222 ആയി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. നേരത്തെ 106 പേരുടെ പിന്തുണയുണ്ടായിരുന്ന ബിജെപിക്കിപ്പോള്‍ 118 പേരുടെ പിന്തുണയുണ്ട്. യെലാപൂര്‍, റാനെബന്നൂര്‍, വിജയനഗര്‍, യശ്വന്തപൂര്‍, മഹാലക്ഷ്മി, ചിക്കബലാപുര, കെആര്‍പുരം,ശിവാജിനഗര്‍,കെആര്‍ പേട്ട്, ഹുന്‍സൂര്‍, അതാനി, ഗോകാക്,ഹിരേകര്‍പുര്‍,ഹോസ്‌കോട്ടെ എന്നിവിടങ്ങളിലാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്.

Top