കേരളത്തിലെ ബിജെപിയുടെ അടിത്തറ ഇളകുന്നു; കാസര്‍ഗോഡ് ഒരു പഞ്ചായത്തില്‍ കൂടി ബിജെപിക്ക് ഭരണം നഷ്ടമായി

ബിജെപിക്ക് കേരളത്തിലെ അടിത്തറ ഇളകുന്നുവോ? അങ്ങനെ സംശയിക്കുന്നതില്‍ തെറ്റില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. എന്‍ഡിഎയിലെ കൂട്ടുകക്ഷിയായി ഉണ്ടായിരുന്ന ബി.ഡി.ജെ.എസിനെ പിണക്കിയതും മറ്റ് കൂട്ടുകക്ഷികള്‍ നിരന്തരം പരാതി പറയുന്ന അവസ്ഥയിലേക്ക് എത്തിയതും കേരളത്തില്‍ ബിജെപിയുടെ സംഘടനാബലത്തിന് കോട്ടമുണ്ടാക്കിയിട്ടുണ്ട്.

ചെങ്ങന്നൂരിലെ തോല്‍വിക്ക് ശേഷം ബിജെപിക്ക് മുന്‍തൂക്കമുണ്ടായിരുന്ന കാസര്‍ഗോഡും കയ്യില്‍ നിന്നും പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കാസര്‍കോട് ജില്ലയിലെ കാറഡുക്ക പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ എന്‍മകജെ പഞ്ചായത്തിലെ ഭരണവും ബി.ജെ.പിക്ക് നഷ്ടമായി. പാര്‍ട്ടിക്ക് കേരളത്തിലാതെ അടിത്തറ ഇളകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എല്‍.ഡി.എഫ് പിന്തുണയോടെ വിജയിച്ചതോടെയാണ് ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. നിലവിലെ പ്രസിഡന്റ് രൂപവാണി ആര്‍. ഭട്ടിനെതിരെ യു.ഡി.എഫ് പ്രതിനിധി വൈ. ശാരദയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

17 അംഗങ്ങളുള്ള ഭരണസമിതിയില്‍ ബി.ജെ.പി- 7, കോണ്‍ഗ്രസ്- 4, മുസ്ലീം ലീഗ്- 3, സി.പി.എം-2, സി.പി.ഐ-1 എന്നിങ്ങനെയാണ് സീറ്റ് നില. നേരത്തെ, നടന്ന ഭരണസമിതി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും ഏഴ് വീതം സീറ്റുകളുണ്ടായിരുന്നു. ഇടത് മുന്നണി വിട്ട് നിന്നതിനാല്‍ നടുക്കെടുപ്പിലൂടെയാണ് ബി.ജെ.പി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. ബി.ജെ.പി വൈസ് പ്രസിഡന്റ് കെ. പുട്ടപ്പക്ക് എതിരായ അവിശ്വാസ പ്രമേയം വ്യാഴാഴ്ച രാവിലെ 11 മണിക്ക് എടുക്കും. ലീഗിലെ സിദ്ദിഖ് ഒളമൊഗറാണ് നോട്ടീസ് നല്‍കിയത്.

നേരത്തെ, കാറഡുക്ക പഞ്ചായത്തിലെ ഭരണവും ബി.ജെ.പിക്ക് നഷ്ടമായിരുന്നു. അഞ്ച് സി.പി.എം അംഗങ്ങളുള്ള സി.പി.എമ്മിനൊപ്പം രണ്ട് ലീഗ് അംഗങ്ങളും ഒരു കോണ്‍ഗ്രസ് സ്വതന്ത്രനും ചേര്‍ന്നതോടെയാണ് ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ് ജി. സ്വപ്ന പുറത്തായത്. കാറഡുക്കയ്ക്ക് പിന്നാലെ എന്‍. മകജെയും നഷ്ടപ്പെട്ടതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ രണ്ടായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്.

Top