തിരുവനന്തപുരം : കാല്പനിക കഥകളുടെ മേല്‍മണ്ണില്‍ പുതഞ്ഞുകിടക്കുന്ന പുതിയ കേരള ബജറ്റ് കാര്‍ഷിക കേരളത്തെ പിന്നോട്ടടിക്കുന്നതും കര്‍ഷക വിരുദ്ധവുമാണെന്ന് ബി.ജെ.പി-കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ:എം.പി.അനില്‍ പ്രസ്താവിച്ചു.
വരണ്ടുകീറിയ മണ്ണും കരിഞ്ഞുകിടക്കുന്ന കൃഷിയിടങ്ങളും നെഞ്ചുപൊട്ടിക്കരയുന്ന കര്‍ഷകരുമാണ് ഇന്നത്തെ കേരളീയ യാഥര്‍ത്ഥ്യം. ഇക്കാര്യം ബജറ്റ് കാര്യമായി പരിഗണിക്കുന്നതേയില്ല.കാര്‍ഷിക ഉല്പാദന മേഖലയുടെ നട്ടെല്ലായ കര്‍ഷകന്റെ പെന്‍ഷന്‍ പോലും കഴിഞ്ഞ ഒരുവര്‍ഷമായി
കിട്ടുന്നില്ല.സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ച നെല്ലിന്റെയും നാളികേരത്തിന്റെയും വില കര്‍ഷകന് ലഭിച്ചിട്ടില്ല. ഇതേപ്പറ്റിയൊന്നും ധനമന്ത്രി മിണ്ടുന്നില്ല.
കേരളത്തിന്റെ കാര്‍ഷികപ്രതിസന്ധി പരിഹരിക്കാനുള്ള സമഗ്രമായ കാര്‍ഷിക കാഴ്ചപ്പാട് ഈബജറ്റിലില്ല.”മൂന്നുകോടിമരംനടും”തുടങ്ങിയ രാഷ്ട്രീയ”ഗിമ്മിക്കു”കള്‍ക്കപ്പുറം കര്‍ഷകന്റെ പട്ടിണി മാറ്റാനുള്ള പ്രഖ്യാപനങ്ങളില്ല.വരള്‍ച്ചയുടേയും വിളനാശത്തിന്റെയും എരിതീയില്‍ നിന്ന് ത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റമെന്ന വറചട്ടിയിലേക്ക് എടുത്തെറിയപ്പെട്ട കര്‍ഷകന്റെ കണ്ണീരൊപ്പാന്‍ കാര്‍ഷിക കടാശ്വാസ പദ്ധതികളും സൗജന്യ റേഷനടക്കമുള്ള സഹായങ്ങളുമാണ് പ്രഖ്യാപിക്കേണ്ടിയിരുന്നത്.ദേശീയ തൊഴിലുറപ്പു പദ്ധതിയെപ്പോലും സ്വകാര്യ വ്യക്തികളുടെ കുപ്പക്കുഴികളില്‍ തളച്ചിടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. കേരളീയ കര്‍ഷക സമൂഹ ത്തിന്റെ ജീവിതത്തെ ഒരുവിധത്തിലും സഹായിക്കാത്തതും തികച്ചും നിരാശാജനകവുമാണ് പുതിയ കേരള ബജറ്റ്.