സ്വന്തം ലേഖകൻ
കോട്ടയം: അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21-ന് ജില്ലയിലെ ഒൻപത് നിയോജകമണ്ഡലങ്ങളിലും യോഗദിനമായി ആചരിക്കും വിവിധ മണ്ഡലങ്ങളിൽ യോഗ പരിശീലകരുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കും.
ജില്ലയിലെ വിവിധ മണ്ഡലങ്ങളായ വൈക്കത്ത് ജില്ലാ വൈ. പ്രസിഡന്റ് പി.ജി ബിജുകുമാർ, കടുത്തുരുത്തിയിൽ ജില്ലാ ജന:സെക്രട്ടറി ലിജിൻ ലാൽ, പാലായിൽ സംസ്ഥാന സമിതി അംഗം എൻ. ഹരി, കാഞ്ഞിരപ്പള്ളിൽ ജില്ലാ പ്രസിഡന്റ് അഡ്വ. നോബിൾമാത്യു, പൂഞ്ഞാറിൽ സംസ്ഥാന വൈ. പ്രസിഡന്റ് ഡോ. ജെ പ്രമീളാദേവി,
പുതുപ്പള്ളിയിൽ ജില്ലാ ജന:സെക്രട്ടറി എം.വി ഉണ്ണികൃഷ്ണൻ, ഏറ്റൂമാനൂരിൽ മധ്യമേഖലാ സെക്രട്ടറി ടി.എൻ ഹരികുമാർ, ചങ്ങനാശ്ശേരിയിൽ മധ്യമേഖലാ ജന.സെക്രട്ടറി എം.ബി രാജഗോപാൽ,
കോട്ടയത്ത് സംസ്ഥാന വക്താവ് അഡ്വ.എൻ.കെ നാരായണൻ നമ്പൂതിരി തുടങ്ങിയവർ യോഗാദിന സന്ദേശം നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് ജില്ലാ സെക്രട്ടറിയും ജില്ലാ യോഗദിന ഇൻചാർജ്ജുമായ ലാൽ കൃഷ്ണ അറിയിച്ചു.