കണ്ണൂര്‍ :സിപിഎമ്മിനെതിരെ പ്രത്യക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. സിപിഎം ഭീകര സംഘടനയായി മാറികഴിഞ്ഞെന്ന് സുരേന്ദ്രന് പറഞ്ഞു. തീവ്രവാദികളേക്കാള്‍ ക്രൂരതയാണ് സിപിഎം കാണിക്കുന്നതെന്നും കേരളത്തിലെ സാംസ്കാരിക നായകര്‍ ഇതിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ലന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. സിപിഎമ്മിനെ നിരോധിക്കേണ്ട സമയം കഴിഞ്ഞെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.