മംഗളൂരു : മംഗളൂരുവിലെ അക്രമങ്ങൾക്ക് പിന്നിൽ മലയാളികളാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ.കേരളത്തില്‍ നിന്ന് വന്നവരാണ് അക്രമത്തിന് തുടക്കമിട്ടത് . പൊലീസ് സ്റ്റേഷന് തീയിടാന്‍ ശ്രമിച്ചതും ഈ സംഘമാണ് . അക്രമികളെ ശക്തമായി നേരിടുമെന്നും ബസവരാജ് ഡൽഹിയിൽ പറഞ്ഞു .പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്ന് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ നിരവധി അക്രമങ്ങളാണ് നടക്കുന്നത് . സാധാരണക്കാർക്ക് നേരെയും അതിക്രമങ്ങൾ ഉണ്ടാകുന്നുണ്ട് .ലക്നൗവിലെ ഹസ്രത്ഗഞ്ചിൽ പ്രക്ഷോഭകർ പൊലീസിനു നേരേ കല്ലെറിയുകയും 20ഓളം വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. പൊലീസ് സ്റ്റേഷൻ അക്രമിക്കാനും ശ്രമം നടത്തി.
അതേസമയം അതേസമയം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വിട്ടയച്ചു.മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം രാജ്യത്ത് ഭീകരവാഴ്ച നടക്കുന്നതിന്റെ തെളിവാണിതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. ഭരണകൂടത്തിന്റെ ഭീകരരൂപമാണ് മംഗളൂരുവില്‍ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏകാധിപത്യപരമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.