ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്; ബിജെപി നേതാവ്

ഗുവാഹത്തി: ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്ന് മേഘാലയിലെ തുറ ബിജെപി പ്രസിഡന്റ് ബെര്‍ണാര്‍ഡ് എം. മറാക്ക്. ഗാരോയിലെ ജനത്തിന്റെ ദൈനംദിന കാര്യങ്ങളിലൊന്നാണ് ബീഫ് ഉണ്ടാക്കുന്നതും കഴിക്കുന്നതും. അതിനാല്‍ തന്നെ അധികാരത്തിലെത്തിയാല്‍ കുറഞ്ഞവിലയ്ക്ക് നല്ല ബീഫ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാരോ, ഖാസി, ജയന്റ്‌ലിയ കുന്നുകള്‍ ഉള്‍പ്പെട്ടതാണ് മേഘാലയ.

മേഘാലയയില്‍ ബീഫ് നിരോധിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ബീഫ് നിരോധിക്കില്ലെന്ന് ബിജെപിയുടെ ഗാരോ ഹില്‍ ഭാരവാഹികള്‍ പറഞ്ഞു. മേഘാലയയിലെ ഭൂരിപക്ഷം ബിജെപി നേതാക്കളും ബീഫ് കഴിക്കുന്നവരാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യമെമ്പാടും കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് വ്യത്യസ്ത നിലപാടുമായി മേഘാലയയിലെ ബിജെപി രംഗത്തെത്തിയത്.

Top